ലോകം ഉറ്റുനോക്കുന്ന ഭീകരാന്തരീക്ഷമാണ് ഇപ്പോൾ പലസ്തീനിലേത്. യുദ്ധത്തിൽ തകർന്ന ഗാസയിലേക്ക് മാനുഷിക സഹായം എത്തിക്കുന്നതിന് ധൈര്യം മാത്രമല്ല, ധീരമായ പ്രതികൂല സാഹചര്യങ്ങളിൽ ഇടപെടാൻ പൂർണ്ണമായ നിസ്വാർത്ഥതയും മനസ്സും ആവശ്യമാണ്. അനിവാര്യമായ ഒരു ഇടപെടൽ ആവശ്യമാണ് വന്നിരിക്കുന്ന ഈ സമയത്തു യുദ്ധഭൂമിയിലേക്ക് ശക്തമായ പ്രതിബദ്ധതയും കരുതലുമായി യുദ്ധഭൂയിലെ ആളുകൾക്ക് സഹായമായി eu volunteer പോകാൻ തയ്യാറായി , അതിനുള്ള അനുമതിക്കായി മാത്രം കാത്തിരിക്കുകയാണ് ഒരു യുഎഇ നിവാസി.
ബ്രിട്ടീഷ്-ഈജിപ്ഷ്യൻ പൗരനായ, 36 വയസ്സുകാരനായ അഹമ്മദ് അലിയാണ് ഈ വ്യക്തി. നിലവിൽ കെയ്‌റോയിൽ ഒരു കൂട്ടം സഹായ പ്രവർത്തകരുമായി ചേർന്ന് പ്രവർത്തിക്കുകയാണ് അലി. പലസ്തീൻ പ്രദേശത്തേക്ക് പ്രവേശിക്കുന്നതിനും സംഘർഷത്തിൽ അകപ്പെട്ട ഫലസ്തീനുകൾക്ക് അടിയന്തിര മാനുഷിക സഹായം എത്തിക്കുന്നതിനുമുള്ള അനുമതിക്കായി കാത്തിരിക്കുകയാണ് അലി ഉൾപ്പടെ നിരവധി പേർ. ഗാസയിൽ പ്രവേശിക്കാൻ അനുമതിയുള്ള, അന്താരാഷ്ട്ര സന്നദ്ധപ്രവർത്തകരുടെ ആദ്യ ബാച്ചിൽ ഒരാളായി ഒരാഴ്ച മുമ്പ് കെയ്‌റോയിൽ എത്തിയതാണ് അലി. “ഇവിടെ,സ്ഥിതി വളരെ മോശമാണ്. ആർക്കും സംഭവിക്കാൻ പാടില്ലാത്ത ഒരു മാനുഷിക ദുരന്തമാണിത്. രണ്ട് ദശലക്ഷത്തിലധികം ആളുകൾക്ക് ഭക്ഷണം, വെള്ളം, വൈദ്യുതി, ഇന്ധനം എന്നിവയുടെ ലഭ്യത പോലും ഇല്ലാതെയാണ് ഇവിടെ മനുഷ്യർ ജീവിക്കുന്നത് “- അലി മാധ്യമങ്ങൾക്ക് നൽകിയ വാട്ട്‌സ്ആപ്പ് സന്ദേശത്തിൽ പറഞ്ഞു
ശക്തമായ അന്താരാഷ്‌ട്ര സമ്മർദത്തോടെ, ഡസൻ കണക്കിന് ദുരിതാശ്വാസ ട്രക്കുകൾ ഈജിപ്തിൽ നിന്ന് ഇസ്രായേലിൽ നിന്ന് ഏകദേശം മൂന്ന് കിലോമീറ്റർ അകലെയുള്ള റാഫ അതിർത്തിയിലൂടെ ഗാസയിലേക്ക് ഇതിനകം കടന്നിട്ടുണ്ട്. എന്നാൽ അവ (ആശ്വാസ ട്രക്കുകൾ) പലസ്തീൻ ജനതയ്ക്ക്, പ്രത്യേകിച്ച് സ്ത്രീകൾക്കും കുട്ടികൾക്കും അടിയന്തിരമായി ആവശ്യമുള്ളതിന്റെ വളരെ ചെറിയൊരു ഭാഗം മാത്രമാണ്,” – എന്നാണ് അലി അഭിപ്രായപ്പെട്ടു. യുഎൻ കണക്കുകൾ പ്രകാരം, ഗാസയിലെ ആവശ്യങ്ങൾ നിറവേറ്റാൻ പ്രതിദിനം 100 ട്രക്ക് ലോഡ് ഭക്ഷണവും വെള്ളവും വൈദ്യസഹായവും ആവശ്യമാണ് – റിപ്പോർട്ടുകൾ പ്രകാരം, ഇസ്രായേലി വ്യോമാക്രമണത്തിൽ 5,000-ത്തിലധികം ആളുകൾ കൊല്ലപ്പെടുകയും ഒരു ദശലക്ഷത്തിലധികം ആളുകൾ പലായനം ചെയ്യുകയും ചെയ്തിട്ടുമുണ്ട് .