uae programmes : പലസ്തീന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് പരിപാടികള്‍ റദ്ദാക്കി യുഎഇ - Pravasi Vartha UAE

uae programmes : പലസ്തീന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് പരിപാടികള്‍ റദ്ദാക്കി യുഎഇ

പലസ്തീന്‍ ജനതയ്ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ചില പരിപാടികള്‍ റദ്ദാക്കി യുഎഇ. ചില പൊതുപരിപാടികള്‍ uae programmes മാറ്റിവെക്കുകയും ചെയ്തു. ഗാസയില്‍ സമാധാനത്തിന് ആഹ്വാനം ചെയ്യാനാണ് ആഘോഷപരിപാടികള്‍, ചലച്ചിത്ര മേളകള്‍, ഫാഷന്‍ ഫെസ്റ്റിവലുകള്‍ എന്നിവ മാറ്റിവെക്കുകയോ റദ്ദാക്കുകയോ ചെയ്തിരിക്കുന്നത്.
ബുധനാഴ്ച നടക്കാനിരുന്ന ഫാഷന്‍ ട്രസ്റ്റ് ഓഫ് അറേബ്യ അവാര്‍ഡ്സ് മാറ്റിവെച്ചു. വാർത്തകളും വിവരങ്ങളു തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക https://chat.whatsapp.com/HvtDqiz0DSf73aDUi6ujV7 ഈജിപ്ഷ്യന്‍ ഗായകന്‍ അംര്‍ ദിയാബിയുടെ കൊക്കകോള അരീനയില്‍ നടക്കാനിരുന്ന ലെബനീസ് ഡിജെ റോഡ്ജ് റദ്ദാക്കി. കൂടാതെ ദുബായ് കോമഡി ക്ലബ്ബ്, എം.ടി.വി. യൂറോപ്പ് മ്യൂസിക് അവാര്‍ഡ്സ്, ഹൈ ജൂവലറി ഫാഷന്‍ ഷോ, കാര്‍ട്ടേജ് ഫിലിം ഫെസ്റ്റിവല്‍ തുടങ്ങിയവയും റദ്ദാക്കിയവയിലുണ്ട്. അക്കാദമി ഓഫ് മോഷന്‍ പിക്ചേഴ്സ് ഗാല മാറ്റിവെച്ചു. അടുത്തമാസം നടത്താനിരുന്ന ദോഹയിലെ അജ്യാല്‍ ഫിലിം ഫെസ്റ്റിവലും റദ്ദാക്കിയിട്ടുണ്ട്. യു.എ.ഇ.യില്‍ നടക്കാനിരിക്കുന്ന പൊതുപരിപാടികള്‍ റദ്ദാക്കുന്നതുസംബന്ധിച്ച് ഔദ്യോഗിക അറിയിപ്പ് ഇതുവരെ അധികൃതര്‍ പുറത്തുവിട്ടിട്ടില്ല.

Related Posts

Leave a Reply

Your email address will not be published. Required fields are marked *