mahzooz ae draw : പ്രവാസികള്‍ക്ക് ഭാഗ്യം സമ്മാനിച്ച് യുഎഇയിലെ രണ്ടാം ശമ്പളം: ആര്‍ക്കൊക്കെ വരിക്കാരാകാം, എത്രത്തോളം ലാഭം നേടാം ? - Pravasi Vartha DRAW

mahzooz ae draw : പ്രവാസികള്‍ക്ക് ഭാഗ്യം സമ്മാനിച്ച് യുഎഇയിലെ രണ്ടാം ശമ്പളം: ആര്‍ക്കൊക്കെ വരിക്കാരാകാം, എത്രത്തോളം ലാഭം നേടാം ?

യുഎഇയിലെ രണ്ടാമത്തെ ശമ്പള പദ്ധതികള്‍ യുഎഇ നിവാസികള്‍ക്കിടയില്‍ ഇടയില്‍ പ്രചാരം നേടുകയാണ്. പ്രത്യേകിച്ച് ദക്ഷിണ, തെക്കുകിഴക്കന്‍ ഏഷ്യയില്‍ നിന്നുള്ള പ്രവാസികള്‍ക്കിടയില്‍, കാരണം അവര്‍ വരുമാന മാര്‍ഗ്ഗങ്ങള്‍ വര്‍ദ്ധിപ്പിക്കാന്‍ ആഗ്രഹിക്കുന്നവരാണ്. സേവിംഗ് ആന്‍ഡ് ഇന്‍വെസ്റ്റ്‌മെന്റ് നാഷണല്‍ ബോണ്ടുകളും എമിറേറ്റ്‌സ് നറുക്കെടുപ്പും അടുത്തിടെയാണ് രണ്ടാമത്തെ ശമ്പള പദ്ധതികള്‍ mahzooz ae draw അവതരിപ്പിച്ചത്. വാർത്തകളും വിവരങ്ങളു തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക https://chat.whatsapp.com/HvtDqiz0DSf73aDUi6ujV7
നാഷണല്‍ ബോണ്ടുകളുടെ രണ്ടാമത്തെ ശമ്പള പദ്ധതി ഒരു മാസം വെറും 1,000 ദിര്‍ഹം നല്‍കി കൊണ്ട് ആരംഭിക്കാവുന്നതാണ്. സബ്സ്‌ക്രൈബര്‍മാര്‍ക്ക് 3 മുതല്‍ 10 വര്‍ഷം വരെ കാലാവധി തിരഞ്ഞെടുക്കാനും അവരുടെ സമ്പാദ്യം ഇതിലൂടെ വര്‍ദ്ധിപ്പിക്കാനും കഴിയും. സേവിംഗ്‌സ് കാലയളവ് അവസാനിച്ചുകഴിഞ്ഞാല്‍, ഓരോ മാസവും അവര്‍ തിരഞ്ഞെടുക്കുന്ന കാലയളവിലേക്ക് പ്രധാന തുകയും സമാഹരിച്ച ലാഭവും വരുമാനമായി ലഭിക്കും.
അതേസമയം, എമിറേറ്റ്സ് ഡ്രോ വിജയിക്ക് 25 വര്‍ഷത്തേക്ക് പ്രതിമാസം 25,000 ദിര്‍ഹം സമ്മാനിക്കുന്നു. രസകരമെന്നു പറയട്ടെ, എമിറേറ്റ്സ് നറുക്കെടുപ്പിലെ വിജയികളില്‍ ഭൂരിഭാഗവും തെക്ക്, തെക്കുകിഴക്കന്‍ ഏഷ്യന്‍ മേഖലകളിലെ പൗരന്മാരാണ്.
നാഷണല്‍ ബോണ്ട് സേവിംഗ്‌സ് ഇന്‍ഡക്സ് അനുസരിച്ച്, 33 ശതമാനം നിവാസികളും ഉയര്‍ത്തിക്കാട്ടുന്ന പ്രധാന ആശങ്കകളിലൊന്ന് – ഒരൊറ്റ വരുമാന സ്രോതസ്സിനെ ആശ്രയിക്കുന്നു എന്നതാണ്. 2023 മാര്‍ച്ചില്‍ പ്ലാന്‍ ആരംഭിച്ചതിനുശേഷം ഏകദേശം 2,000 ഉപഭോക്താക്കള്‍ പ്ലാനിനായി സൈന്‍ അപ്പ് ചെയ്തിട്ടുണ്ടെന്നും അതില്‍ 32 ശതമാനം സ്ത്രീകളാണെന്നും ശരാശരി 38 വയസ്സുള്ളവരാണെന്നും നാഷണല്‍ ബോണ്ട്സിലെ ഗ്രൂപ്പ് ചീഫ് കൊമേഴ്സ്യല്‍ ഓഫീസര്‍ സാഖിബ് മഹമൂദ് പറഞ്ഞു.
ഇന്ത്യക്കാര്‍ (53 ശതമാനം), യുഎഇ പൗരന്മാര്‍ (13 ശതമാനം), ഫിലിപ്പിനോകള്‍ (8 ശതമാനം), പാക്കിസ്ഥാനികള്‍ (5 ശതമാനം), ജോര്‍ദാനികള്‍ (2 ശതമാനം) എന്നിവരാണ് പദ്ധതിയില്‍ എന്റോള്‍ ചെയ്ത ആദ്യ അഞ്ച് രാജ്യക്കാര്‍.
”എമിറാത്തികളും പ്രവാസികളും സംരംഭം, വീട് വയ്ക്കല്‍, കുട്ടികളുടെ വിദ്യാഭ്യാസ അവസരങ്ങള്‍ ഉറപ്പാക്കല്‍ എന്നിങ്ങനെയുള്ള പൊതുവായ സമ്പാദ്യ അഭിലാഷങ്ങള്‍ ഉള്ളവരാണെന്ന് വ്യക്തമാണ്,” അദ്ദേഹം പറഞ്ഞു. ഈ പദ്ധതിയിലൂടെ ഉപഭോക്താക്കള്‍ പ്രതിമാസം ശരാശരി 2,500 ദിര്‍ഹം ലാഭിക്കുമെന്നും മൊത്തം പ്രതിമാസ ശേഖരം ഏകദേശം 5 ദശലക്ഷം ദിര്‍ഹമാണെന്നും മഹ്മൂദ് വെളിപ്പെടുത്തി.

Related Posts

Leave a Reply

Your email address will not be published. Required fields are marked *