കേരളത്തില്‍ നിന്നുള്ള യാത്രക്കാരെ ആരോഗ്യ പരിശോധനയ്ക്ക് വിധേയരാക്കിയേക്കും. നിപാ വൈറസ് സാന്നിധ്യം റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കേരളം ഉള്‍പ്പെടെയുള്ള പ്രദേശങ്ങളില്‍ നിന്നും കുവൈത്തില്‍ എത്തുന്ന യാത്രക്കാരെ പ്രവേശന കവാടങ്ങളില്‍ kuwait airport ആരോഗ്യ പരിശോധനക്ക് വിധേയരാക്കും. വൈറസ് ബാധിത പ്രദേശങ്ങളില്‍ നിന്ന് നേരിട്ടോ അല്ലാതെയോ എത്തുന്ന യാത്രക്കാരെ വിമാന താവളത്തിലോ അല്ലെങ്കില്‍ മറ്റു അതിര്‍ത്തി കവാടങ്ങളിലോ ഉള്ള ആരോഗ്യ കേന്ദ്രങ്ങളിലേക്ക് മാറ്റിയായിരിക്കും പരിശോധനക്ക് വിധേയരാക്കുക. വാർത്തകളും വിവരങ്ങളു തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക https://chat.whatsapp.com/HvtDqiz0DSf73aDUi6ujV7
കൂടാതെ ഇത്തരത്തിലുള്ള സ്ഥലങ്ങളില്‍ നിന്ന് എത്തുന്ന വളര്‍ത്തു മൃഗങ്ങള്‍, ഭക്ഷണ പദാര്‍ഥങ്ങള്‍, പഴം പച്ചക്കറി ഉത്പന്നങ്ങള്‍ എന്നിവ കൊണ്ടു വരുന്നത് തടയുന്നതായും വിവരമുണ്ട്. ഇതിനായി ആരോഗ്യ വകുപ്പും ജനറല്‍ അതോറിറ്റി ഫോര്‍ ഫുഡ് ആന്‍ഡ് ന്യൂട്രീഷന്‍, ജനറല്‍ അതോറിറ്റി ഫോര്‍ അഗ്രികള്‍ച്ചര്‍ ആന്‍ഡ് ഫിഷ് റിസോഴ്സ് അനിമല്‍ ഹെല്‍ത്ത് ഡിപ്പാര്‍ട്ട്മെന്റു എന്നീ ഏജന്‍സികള്‍ തമ്മിലും ഏകോപനം നടത്തി വരുന്നുണ്ട്. ഇത്തരത്തില്‍ നീക്കങ്ങള്‍ നടക്കുന്നതായി പ്രാദേശിക അറബ് ദിനപത്രം റിപ്പോര്‍ട്ട് ചെയ്തു.