വടക്കന്‍ ഗാസയില്‍ നിന്നൊഴിഞ്ഞു പോകണമെന്ന് ഇസ്രയേല്‍. ഗാസയില്‍ ആക്രമണം കടുപ്പിക്കുമെന്ന് ഇസ്രയേലിന്റെ മുന്നറിയിപ്പ്. വടക്കന്‍ ഗാസയില്‍ northern gaza നിന്ന് ഒഴിഞ്ഞുപോകണമെന്നും ജനങ്ങളോട് ഇസ്രയേല്‍ ആവശ്യപ്പെട്ടു. വീടുകള്‍ക്ക് നേരെയുണ്ടായ വ്യോമാക്രമണത്തില്‍ 50 പേര്‍ കൂടി കൊല്ലപ്പെട്ടു. വാർത്തകളും വിവരങ്ങളു തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക https://chat.whatsapp.com/HvtDqiz0DSf73aDUi6ujV7 ഗാസയിലെ ഇസ്രയേല്‍ ആക്രമണത്തിന് പിന്നാലെ ടെല്‍ അവീവ് ലക്ഷ്യമാക്കി ഹമാസിന്റെ റോക്കറ്റാക്രമണമുണ്ടായി. മരുന്നും ശുദ്ധജലവും ഭക്ഷണ സാധാനങ്ങളുമായി 20 ട്രക്കുകളാണ് ഈജിപ്ത് തുറന്നുകൊടുത്ത റഫാ അതിര്‍ത്തി വഴി ഗാസയിലെത്തിയത്. ആക്രമണം ശക്തമായി തുടരുന്ന വടക്കന്‍ ഗാസയില്‍ വീടു വിടാതെ തുടരുന്നവര്‍ ഇപ്പോഴുമുണ്ട്. ഭക്ഷണവും വെള്ളവും മരുന്നുമില്ലാതെ വലയുന്ന 23 ലക്ഷം ജനങ്ങള്‍ക്ക് 20 ട്രക്ക് സഹായം തീര്‍ത്തും അപര്യാപ്തമാണെന്നും. പ്രതിദിനം നൂറ് ട്രക്ക് സഹായമില്ലാതെ ഗാസയ്ക്ക് അതിജീവനം അസാധ്യമാണെന്നും യുഎന്‍ വ്യക്തമാക്കി.
നിരന്തര സമ്മര്‍ദ്ദങ്ങള്‍ക്കൊടുവില്‍ റഫ അതിര്‍ത്തി വഴിയെത്തുന്ന സഹായം പക്ഷേ അപര്യാപ്തമാണെന്നും കൂടുതല്‍ സഹായം ആവശ്യമുണ്ടെന്നും ഐക്യരാഷ്ട്ര സംഘടന വ്യക്തമാക്കി. ഗാസയില്‍ ഇസ്രായേല്‍ നടത്തുന്ന ആക്രമണങ്ങളെ ശക്തമായി അപലപിച്ച യു.എന്‍ മുഖ്യ വക്താവ് അഡ്മിറല്‍ ഡാനിയേല്‍ ഹാങ്കറി, രണ്ടാഴ്ചയോളമായി ഭക്ഷവും വെള്ളവും ഇന്ധനവുമടക്കമുള്ളവ പ്രദേശത്ത് ഇല്ലായിരുന്നുവെന്നും പറഞ്ഞു.