the expat : യുഎഇ: ഏറ്റെടുക്കാന്‍ ഭാര്യയും കുടുംബവും തയാറായില്ല; ശ്രീലങ്കന്‍ യുവാവിന്റെ മൃതദേഹം സംസ്‌കരിച്ച് പ്രവാസി മലയാളികള്‍ - Pravasi Vartha PRAVASI

the expat : യുഎഇ: ഏറ്റെടുക്കാന്‍ ഭാര്യയും കുടുംബവും തയാറായില്ല; ശ്രീലങ്കന്‍ യുവാവിന്റെ മൃതദേഹം സംസ്‌കരിച്ച് പ്രവാസി മലയാളികള്‍

ശ്രീലങ്കന്‍ യുവാവിന്റെ മൃതദേഹം സംസ്‌കരിച്ച് പ്രവാസി മലയാളികള്‍. ഹൃദയാഘാതം മൂലം മരിച്ച ശ്രീലങ്കന്‍ സ്വദേശിയായ ശിവാനന്ത ഫെര്‍ണാഡോയുടെ the expat അന്ത്യകര്‍മങ്ങള്‍ക്കും സംസ്‌കാരച്ചടങ്ങുകള്‍ക്കും നേതൃത്വം നല്‍കിയത് മലയാളി കൂട്ടായ്മയാണ്. ദുബായ് മര്‍കസ് ഐ.സി.എഫ് പ്രവര്‍ത്തകരുടെ നേതൃത്വത്തിലാണ് മാതൃകപരമായ പ്രവൃത്തി നടന്നത്. വാർത്തകളും വിവരങ്ങളു തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക https://chat.whatsapp.com/HvtDqiz0DSf73aDUi6ujV7
ഒരാഴ്ച മുമ്പ് റൂമില്‍ കുഴഞ്ഞുവീണതിനെ തുടര്‍ന്ന് ഹോസ്പിറ്റലില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചു. മരണവിവരം കമ്പനി നാട്ടില്‍ കുടുംബത്തെ അറിയിച്ചെങ്കിലും മൃതദേഹം ഏറ്റെടുക്കാന്‍ ഭാര്യയും കുടുംബവും തയാറായില്ല. തുടര്‍ന്നാണ് കമ്പനി മര്‍കസ് ഐ.സി.എഫ് പ്രവര്‍ത്തകരെ വിവരം അറിയിച്ചത്.മരിച്ച വ്യക്തിയുടെ ബന്ധുക്കളോ മറ്റോ ഇല്ലാത്തതിനാല്‍ ദുബായ് സെന്‍ട്രല്‍ ഐ.സി.എഫ് വെല്‍ഫെയര്‍ സെക്രട്ടറി നസീര്‍ ചൊക്ലി, മുഹമ്മദ് ത്വയ്യിബ് ഫാളിലി സനീര്‍ വര്‍ക്കലയും ചേര്‍ന്ന് മൃതദേഹം വിട്ടുകിട്ടാനുള്ള രേഖകള്‍ ശരിയാക്കി ജബല്‍ അലി ക്രിസ്ത്യന്‍ സെമിത്തേരിയില്‍ സംസ്‌കാര ചടങ്ങുകള്‍ക്കും മറവ് ചെയ്യാനുമുള്ള സംവിധാനം ഒരുക്കുകയായിരുന്നു. ശ്രീലങ്കന്‍ സ്വദേശി ശിവാനന്ത ഫെര്‍ണാഡോ ദുബായ് സ്വകാര്യ കമ്പനിയിലാണ് ജോലി ചെയ്തിരുന്നത്.

Related Posts

Leave a Reply

Your email address will not be published. Required fields are marked *