survival food : ഗാസയിലേക്ക് 68 ടണ്‍ ഭക്ഷ്യസാധനങ്ങള്‍ അയച്ച് യുഎഇ; വീഡിയോ കാണാം - Pravasi Vartha UAE

survival food : ഗാസയിലേക്ക് 68 ടണ്‍ ഭക്ഷ്യസാധനങ്ങള്‍ അയച്ച് യുഎഇ; വീഡിയോ കാണാം

ഗാസയിലേക്ക് 68 ടണ്‍ ഭക്ഷ്യസാധനങ്ങള്‍ അയച്ച് യുഎഇ.’തറാഹൂം – ഗാസയ്ക്ക് വേണ്ടി’ എന്ന കാമ്പെയ്നിന്റെ ഭാഗമായി, വെള്ളിയാഴ്ച 68 ടണ്‍ ഭക്ഷ്യ സാധനങ്ങളും ദുരിതാശ്വാസ സഹായങ്ങളും വഹിച്ചുകൊണ്ടുള്ള survival food യുഎഇയുടെ വിമാനം ഗാസയിലേക്ക് പോയി. യുഎന്‍ വേള്‍ഡ് ഫുഡ് പ്രോഗ്രാമിനൊപ്പം (WFP) സഹകരിച്ചു കൊണ്ടാണ് ഈജിപ്തിലെ അല്‍ അരീഷിലേക്ക് റാഫ അതിര്‍ത്തി ക്രോസിംഗ് വഴി ഗാസ മുനമ്പിലേക്ക് വിമാനം പറന്നത്. വാർത്തകളും വിവരങ്ങളു തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക https://chat.whatsapp.com/HvtDqiz0DSf73aDUi6ujV7
സംഘര്‍ഷം മൂലം ദുരിതമനുഭവിക്കുന്ന പലസ്തീന്‍ ജനതയുടെ ദുരിതം ലഘൂകരിക്കാനുള്ള യുഎഇയുടെ മാനുഷിക ശ്രമങ്ങളുടെ ഭാഗമാണ് ഈ നടപടി. ഫലസ്തീന്‍ ജനതയ്ക്ക് മാനുഷികവും ദുരിതാശ്വാസവുമായ സഹായം നല്‍കാനുള്ള ആഗോള നീക്കത്തെ ഈ നടപടി പിന്തുണയ്ക്കുകയും ചെയ്യുന്നു.
പലസ്തീന്‍ ജനതയ്ക്ക് ദുരിതാശ്വാസ സഹായം നല്‍കുന്നതിനുള്ള യുഎഇയുടെ തുടര്‍ച്ചയായ ശ്രമങ്ങളുടെ ഭാഗമായി, പലസ്തീന്‍കാര്‍ക്ക് മാനുഷികവും ദുരിതാശ്വാസവുമായ പിന്തുണ നല്‍കുന്നതിന് ഞങ്ങള്‍ വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്നുവെന്ന് വികസന, അന്താരാഷ്ട്ര സംഘടനകളുടെ കാര്യ വിദേശകാര്യ സഹമന്ത്രി സുല്‍ത്താന്‍ അല്‍ ഷംസി പറഞ്ഞു.
അതേസമയം കമ്മ്യൂണിറ്റി പങ്കാളിത്തം ഉറപ്പാക്കുന്നതിന്റെ ഭാഗമായി, കാമ്പയിന്‍ പുതിയ പരിപാടികള്‍ സംഘടിപ്പിക്കുന്നത് തുടരുകയാണെന്ന് അല്‍ ഷംസി കൂട്ടിച്ചേര്‍ത്തു, ശനിയാഴ്ച രാവിലെ 9 മുതല്‍ ഉച്ചയ്ക്ക് 2 വരെ ദുബായിലെ ഖലാത്ത് അല്‍ റെമാലില്‍ മൂന്ന് പരിപാടികള്‍ നടക്കും. ദുബായ് കെയേഴ്സ്, ഞായറാഴ്ച രാവിലെ 9 മുതല്‍ ഉച്ചയ്ക്ക് 2 വരെയും അബുദാബിയിലെ നാഷണല്‍ എക്സിബിഷന്‍ സെന്ററില്‍ (ADNEC) എമിറേറ്റ്സ് റെഡ് ക്രസന്റ് മേല്‍നോട്ടത്തിലും പരിപാടി നടക്കുന്നു. മറ്റൊരു പരിപാടി ഷാര്‍ജ ചാരിറ്റി ഇന്റര്‍നാഷണലിന്റെ (എസ്സിഐ) എക്സ്പോ സെന്ററില്‍ സംഘടിപ്പിക്കുന്നതാണ്.
നിരവധി പൊതു-സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് പുറമെ പൗരന്മാരും താമസക്കാരും ഉള്‍പ്പെടെ യു.എ.ഇ.യിലെമ്പാടുമുള്ള സന്നദ്ധപ്രവര്‍ത്തകരുടെ പിന്തുണയോടെ 25,000 ദുരിതാശ്വാസ പാക്കേജുകള്‍ തയ്യാറാക്കാനാണ് പരിപാടികള്‍ ലക്ഷ്യമിടുന്നതെന്ന് അദ്ദേഹം വിശദീകരിച്ചു.

Related Posts

Leave a Reply

Your email address will not be published. Required fields are marked *