ഇന്ത്യന്‍ കാക്കകളെ തുരത്താന്‍ ഒരുങ്ങി ഈ ഗള്‍ഫ് രാജ്യം. സൗദി അറേബ്യയില്‍ ഇന്ത്യന്‍ കാക്കകളുടെ ശല്യം രൂക്ഷമാവുന്നു. എണ്ണം നിയന്ത്രണാതീതമായി പെരുകുന്നു. തുരത്താന്‍ വീണ്ടും നടപടി സ്വീകരിച്ച് സൗദി അധികൃതര്‍. സൗദിയുടെ തെക്കുപടിഞ്ഞാറന്‍ മേഖലയിലെ ചെങ്കടലിലുള്ള ഫറസാന്‍ ദ്വീപിലാണ് ഇന്ത്യന്‍ കാക്കകള്‍ indian crow സൈ്വര വിഹാരം നടത്തുന്നത്. വാർത്തകളും വിവരങ്ങളു തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക https://chat.whatsapp.com/HvtDqiz0DSf73aDUi6ujV7
വലിയ ശല്യമാണ് കാക്കകള്‍ ഇവിടെയുണ്ടാക്കുന്നത്. വൈദ്യുത ലൈനുകളില്‍ കൂടുകൂട്ടി വൈദ്യുതി മുടക്കമുണ്ടാക്കുന്നു, കടല്‍പ്പക്ഷികളുടെ മുട്ടകളെയും കുഞ്ഞുങ്ങളെയും തിന്നുതീര്‍ക്കുന്നു, രോഗങ്ങള്‍ പകര്‍ത്തുന്നു, കന്നുകാലികളുടെ കണ്ണുകളെ ആക്രമിക്കുന്നു തുടങ്ങിയ ശല്യങ്ങളാണ് ഇവ ചെയ്യുന്നത്.
ദേശീയ വന്യജീവി വികസന കേന്ദ്രമാണ് കാക്ക നിയന്ത്രണ നടപടിക്ക് വീണ്ടും നടപടി കൈക്കൊണ്ടിരിക്കുന്നത്. പുനരുല്‍പാദനത്തിലൂടെ കാക്കകള്‍ പെരുകാതിരിക്കാനുള്ള നടപടിയും സ്വീകരിക്കുന്നുണ്ട്. കാക്കകളുടെ എണ്ണമെടുക്കലും മറ്റ് വിവരങ്ങള്‍ ശേഖരിക്കലും പൂര്‍ത്തിയായിട്ടുണ്ട്. ഇത്തവണ 70 ശതമാനം കാക്കകളെ തുരത്താനാവുമെന്നാണ് പ്രതീക്ഷിക്കുന്നത്.