expatriates : യുഎഇയിലുണ്ടായ ഗ്യാസ് സിലിണ്ടര്‍ അപകടം; പ്രവാസി മലയാളിയുടെ മൃതദേഹം നാട്ടിലേക്ക് - Pravasi Vartha PRAVASI

expatriates : യുഎഇയിലുണ്ടായ ഗ്യാസ് സിലിണ്ടര്‍ അപകടം; പ്രവാസി മലയാളിയുടെ മൃതദേഹം നാട്ടിലേക്ക്

യുഎഇയിലുണ്ടായ ഗ്യാസ് സിലിണ്ടര്‍ അപകടത്തില്‍ മരിച്ച പ്രവാസി മലയാളിയുടെ മൃതദേഹം നാട്ടിലേക്ക്. ദുബായ് കറാമയില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തില്‍ മരണപ്പെട്ട മലപ്പുറം തിരൂര്‍ മുറിവഴിക്കല്‍ യാക്കൂബ് അബ്ദുല്ലയുടെ expatriates മൃതദേഹം ശനിയാഴ്ച രാത്രി നാട്ടിലേക്ക് കൊണ്ട് പോകും. രാത്രി 10 മണിക്കുള്ള എയര്‍ ഇന്ത്യ വിമാനത്തിലാണ് ഷാര്‍ജ വഴി കോഴിക്കോട്ടേക്ക് കൊണ്ട് പോകുന്നത്. വാർത്തകളും വിവരങ്ങളു തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക https://chat.whatsapp.com/HvtDqiz0DSf73aDUi6ujV7
യു.എ.ഇയിലെ നിയമസ്ഥാപനമായ യാബ് ലീഗല്‍ സര്‍വീസസിന്റെ സി.ഇ.ഒ സലാം പാപ്പിനിശ്ശേരി, സാമൂഹ്യ പ്രവര്‍ത്തകന്‍ നിഹാസ് ഹാഷിം, എന്നിവരുടെ നേതൃത്വത്തില്‍ മൃതദേഹം നാട്ടിലേക്കെത്തിക്കുന്നതിന് വേണ്ട നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിച്ചു. ദുബായ് ഹെല്‍ത്ത് ഡിപ്പാര്‍ട്‌മെന്റ് സ്റ്റാഫ് അംഗങ്ങള്‍ കൂടിയായ അബ്ദുറഹ്മാന്‍, മുഹമ്മദ് ഫൈസല്‍, മറ്റു ബന്ധുക്കള്‍ കൂടി സഹായത്തിനായി ഉണ്ടായിരുന്നു. യാക്കൂബിന്റെ മൃതദേഹം ശനിയാഴ്ച ഉച്ചക്ക് 2 മണിക്ക് ദുബായ് മുഹൈസിന എമ്പാമിംഗ് സെന്ററില്‍ പൊതുദര്‍ശനത്തിന് വെക്കുമെന്ന് എന്ന് ബന്ധുക്കള്‍ അറിയിച്ചിരുന്നു. നിധിന്‍ ദാസിന്റെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടി ക്രമങ്ങള്‍ പൂര്‍ത്തിയായി വരുന്നതായി സാമൂഹിക പ്രവര്‍ത്തകര്‍ അറിയിച്ചു.
ദുബായ് കറാമയിലെ ഡേ ടു ഡേ ഷോപ്പിങ് കേന്ദ്രത്തിന് സമീപം ബിന്‍ഹൈദര്‍ ബില്‍ഡിംഗിലാണ് കഴിഞ്ഞ ബുധനാഴ്ച രാത്രി ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് രണ്ടു പേര്‍ മരണപ്പെടുകയും ഒമ്പത് പേര്‍ക്ക് പൊള്ളലേല്‍ക്കുകയും ചെയ്തത് . യാക്കൂബിനെ കൂടാതെ കണ്ണൂര്‍ സ്വദേശി നിധിന്‍ ദാസ് എന്ന യുവാവും മരണത്തിനു കീഴടങ്ങി. മൂന്നു പേരുടെ നില ഗുരുതരമായി തുടരുകയാണെന്ന് ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു.

Related Posts

Leave a Reply

Your email address will not be published. Required fields are marked *