ഇനി 25 വര്‍ഷത്തേക്ക് പ്രതിമാസം 5 ലക്ഷം മഗേഷിന്റെ വീട്ടിലെത്തും. ദുബായിലെ എമിറേറ്റ്സ് നറുക്കെടുപ്പിലെ ഫാസ്റ്റ്5 ഗ്രാന്‍ഡ് പ്രൈസ് ആണ് മഗേഷ് കുമാര്‍ തമിഴ് നാട്ടിലെ അമ്പൂരില്‍ നിന്നുകൊണ്ട് അടിച്ചെടുത്തത്. കോടീശ്വരനാകാന്‍ തമിഴ് നാട് സ്വദേശി മഗേഷ് കുമാര്‍ നടരാജന് ഇനി യുഎഇയിലെ മറ്റേതെങ്കിലും വിദേശ രാജ്യത്തോ വന്ന് ജോലി ചെയ്യേണ്ടതില്ല. വാർത്തകളും വിവരങ്ങളു തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക https://chat.whatsapp.com/HvtDqiz0DSf73aDUi6ujV7
എല്ലാ മാസവും 5 ലക്ഷത്തിലേറെ രൂപ ഈ 49കാരന് യുഎഇയില്‍ നിന്ന് നാട്ടിലെത്തും. ഇത് ഒന്നും രണ്ടും മാസത്തേക്കല്ല, 25 വര്‍ഷത്തേക്ക്! ഇന്നത്തെ വിനിമയ നിരക്ക് വച്ച് പ്രതിമാസം 5,65,627.42 ലക്ഷം രൂപ എന്ന നിലയ്ക്ക് ഇദ്ദേഹത്തിന് 25 വര്‍ഷം കഴിയുമ്പോള്‍ ആകെ ലഭിക്കുക 17 കോടിയോളം രൂപ ( 75 ലക്ഷം ദിര്‍ഹം) ആണ്.
യുഎഇക്ക് പുറത്ത് നിന്നുള്ള ആദ്യ ഗ്രാന്‍ഡ് പ്രൈസ് ജേതാവാണ് മഗേഷ് കുമാര്‍ എന്ന് അധികൃതര്‍ പറഞ്ഞു. ഇത്രയും ഹ്രസ്വമായ കാലയളവില്‍ മറ്റൊരു ഗ്രാന്‍ഡ് പ്രൈസ് ജേതാവിനെ ലഭിച്ചത് ഗ്രാന്‍ഡ് സമ്മാനങ്ങള്‍ നല്‍കുന്നതില്‍ ഫാസ്റ്റ്5 ന്റെ മികവിന് തെളിവാണെന്ന് എമിറേറ്റ്സ് ഡ്രോയുടെ മാനേജിങ് പാര്‍ട്ണര്‍ മുഹമ്മദ് ബെഹ്റൂസിയന്‍ അലവാദി പറഞ്ഞു
തമിഴ്നാട് അമ്പൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കമ്പനിയിലെ പ്രോജക്ട് മാനേജരാണ് ഇദ്ദേഹം. വിവാഹിതനും രണ്ട് കുട്ടികളുടെ പിതാവുമാണ്. മഗേഷ് കുമാര്‍ നല്‍കിയ അഞ്ച് അക്കങ്ങളും പൊരുത്തപ്പെട്ടതാണ് ഫാസ്റ്റ് 5 ഗ്രാന്‍ഡ് പ്രൈസ് ജേതാവാക്കിയത്. സമ്മാനം നേടയ വിവരം അറിയിച്ചപ്പോള്‍ ആദ്യം അദ്ദേഹത്തിനത് വിശ്വസിക്കാനായില്ല. എമിറേറ്റ്സ് നറുക്കെടുപ്പ് പരിശോധിച്ചാണ് ഭാഗ്യം തേടിയെത്തിയത് ഉറപ്പാക്കിയത്.
തന്റെ ജീവിതത്തിലെ ഏറ്റവും സന്തോഷകരവും അവിസ്മരണീയവുമായ ദിവസങ്ങളില്‍ ഒന്നാണിതെന്ന് മഗേഷ് കുമാര്‍ പറഞ്ഞു. സമ്മാനത്തുക സമൂഹത്തിലെ അശരണരെ സഹായിക്കാനും വിനിയോഗിക്കും. ഇതിനായിരിക്കും മുന്‍ഗണനമെന്നും അദ്ദേഹം വ്യക്തമാക്കി. കൂടാതെ, തന്റെ പെണ്‍മക്കളുടെ വിദ്യാഭ്യാസത്തില്‍ നിക്ഷേപിക്കാനും കുടുംബത്തിന് ശോഭനമായ ഭാവി ഉറപ്പാക്കാനും പദ്ധതിയിടുന്നു.