യുഎഇയിലെ സന്ദര്‍ശകര്‍ക്കായി പുതിയ സംവിധാനവുമായി അധികൃതര്‍. വിനോദ സഞ്ചാരികള്‍ക്ക് മൂല്യവര്‍ധിത നികുതി റീഫണ്ടു ചെയ്യാന്‍ പുതിയ ഡിജിറ്റല്‍ ആപ്ലിക്കേഷന്‍ vat refund app അവതരിപ്പിച്ചു. ഫെഡറല്‍ ടാക്‌സ് അതോറിറ്റിയാണ് ഇതിന് രൂപം നല്‍കിയത്. ദുബായ് വേള്‍ഡ്‌ട്രേഡ് സെന്ററില്‍ നടക്കുന്ന സാങ്കേതിക വിദ്യ പ്രദര്‍ശനമായ ജൈറ്റെക്‌സിലാണ് പുതിയ ആപ്പ് എഫ്.ടി.എ അവതരിപ്പിച്ചത്.
2018ല്‍ ആണ് യു.എ.ഇയില്‍ ഉത്പന്നങ്ങള്‍ക്ക് വാറ്റ് നികുതി പ്രഖ്യാപിച്ചത്. വാർത്തകളും വിവരങ്ങളു തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക https://chat.whatsapp.com/HvtDqiz0DSf73aDUi6ujV7 എന്നാല്‍, ടൂറിസ്റ്റുകള്‍ക്ക് വിമാനത്താവളങ്ങള്‍, തുറമുഖങ്ങള്‍, മറ്റ് അതിര്‍ത്തി ചെക്‌പോസ്റ്റുകള്‍ എന്നിവിടങ്ങളിലെ നിശ്ചിത കൗണ്ടറുകളില്‍ ബില്ലുകള്‍ നല്‍കി വാറ്റ് റീഫണ്ട് ചെയ്യാന്‍ അവസരം നല്‍കിയിരുന്നു. കൗണ്ടറുകളില്‍ നീണ്ട നേരം ക്യൂ നിന്നാണ് ഇത് സാധ്യമായിരുന്നത്. ഡിജിറ്റല്‍ ആപ്പ് വരുന്നതോടെ നടപടിക്രമങ്ങള്‍ വേഗത്തിലാകും.
സന്ദര്‍ശനത്തിനിടെ രാജ്യത്തെ വിവിധ ഷോപ്പുകളില്‍ നിന്ന് വാങ്ങിയ സാധനങ്ങളുടെ പ്രിന്റഡ് ബില്ലുകള്‍ കയ്യില്‍ കരുതേണ്ടതില്ലെന്നതാണ് ഇതിന്റെ പ്രത്യേകത. എഫ്.ടി.എയുടെ സേവന ദാതാക്കളായ പ്ലാനറ്റ് മുഖേന സന്ദര്‍ശകര്‍ക്ക് പുതിയ ആപ്പ് ഡൗണ്‍ലോഡ് ചെയ്യാം. രാജ്യത്തെ ഏതെങ്കിലും ഷോപ്പുകളില്‍ നിന്ന് സാധനങ്ങള്‍ വാങ്ങുമ്പോള്‍ വ്യാപാരികള്‍ ഇന്‍വോയ്‌സ് സ്‌കാന്‍ ചെയ്യുകയും ഇത് ആപ്പില്‍ റെകോര്‍ഡ് ചെയ്യുകയും ചെയ്യും. ഇങ്ങനെ ഉപഭോക്താവ് നടത്തുന്ന ഓരോ ഇടപാടുകളുടെയും ഇന്‍വോയ്‌സുകള്‍ ആപ്പില്‍ രേഖപ്പെടുത്തും. തുടര്‍ന്ന് ഇയാള്‍ രാജ്യം വിടുമ്പോള്‍ വിമാനത്താവളങ്ങളിലെ നിശ്ചിത കൗണ്ടറുകളില്‍ ആപ്പിലെ ഡിജിറ്റല്‍ ഇന്‍വോയ്‌സ് വിവരങ്ങള്‍ കാണിച്ചാല്‍ ക്രഡിറ്റ് കാര്‍ഡുകളില്‍ വാറ്റ് തുക റീഫണ്ട് ചെയ്യും. നടപടി ഏറ്റവും ലളിതമാണെന്ന് എഫ്.ടി.എയുടെ നികുതി ദായകരുടെ സേവന വകുപ്പ് ഡയക്ടര്‍ സഹ്‌റ അല്‍ ദമാനി പറഞ്ഞു.