gulf cooperation council : ഗാസ-ഇസ്രയേല്‍ സംഘര്‍ഷം; ആശുപത്രി ആക്രമണത്തെ ശക്തമായി അപലപിച്ച് ഗള്‍ഫ് രാജ്യങ്ങള്‍ - Pravasi Vartha UAE

gulf cooperation council : ഗാസ-ഇസ്രയേല്‍ സംഘര്‍ഷം; ആശുപത്രി ആക്രമണത്തെ ശക്തമായി അപലപിച്ച് ഗള്‍ഫ് രാജ്യങ്ങള്‍

ആശുപത്രി ആക്രമണത്തെ ശക്തമായി അപലപിച്ച് ഗള്‍ഫ് രാജ്യങ്ങള്‍. ഗാസയിലെ ആശുപത്രിക്കുനേരെ ഇസ്രയേല്‍ നടത്തിയ ആക്രമണത്തെ യുഎഇ, സൗദി അറേബ്യ, ബഹ്‌റൈന്‍ തുടങ്ങി അറബ് രാജ്യങ്ങള്‍ gulf cooperation council ഒറ്റക്കെട്ടായി എതിര്‍ത്തു. ആക്രമണത്തില്‍ നൂറുകണക്കിന് പേരാണ് കൊല്ലപ്പെട്ടത്. വാർത്തകളും വിവരങ്ങളു തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക https://chat.whatsapp.com/HvtDqiz0DSf73aDUi6ujV7
പരുക്കേറ്റവര്‍ അഭയം തേടിയ ആശുപത്രിക്കുനേരെ നടത്തിയ ആക്രമണത്തെ ന്യായീകരിക്കാനാകില്ലെന്നും വിവിധ രാജ്യങ്ങള്‍ പറഞ്ഞു. സംഭവത്തെ ശക്തമായി അപലപിച്ച ഈജിപ്ത്, ഇറാന്‍, ഇറാഖ്, ജോര്‍ദാന്‍, തുര്‍ക്കി എന്നീ രാജ്യങ്ങളും അക്രമവും രക്തച്ചൊരിച്ചിലും ഉടന്‍ അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടു. സംഭവത്തില്‍ അറബ് പാര്‍ലമെന്റും ശക്തമായി അപലപിച്ചു.
സാധാരണക്കാരെയും സിവിലിയന്‍ സ്ഥാപനങ്ങളെയും ആക്രമിക്കരുതെന്നും യുദ്ധം ഉടന്‍ അവസാനിപ്പിക്കണമെന്നും യുഎഇ വിദേശകാര്യമന്ത്രാലയം ആവശ്യപ്പെട്ടു. രാജ്യാന്തര മാനുഷിക നിയമവും ജനങ്ങളുടെ സംരക്ഷണത്തിനുള്ള രാജ്യാന്തര ഉടമ്പടികളും പാലിക്കപ്പെടണമെന്നും പറഞ്ഞു.
കൂടുതല്‍ ജീവഹാനി തടയാന്‍ ഉടന്‍ വെടിനിര്‍ത്തല്‍ കരാറില്‍ ഏര്‍പ്പെടണം. അക്രമത്തിലേക്കും പിരിമുറുക്കത്തിലേക്കും മേഖലയെ വലിച്ചിഴയ്ക്കുന്നത് തടയാന്‍ സമഗ്രവും നീതിയുക്തവുമായ രാജ്യാന്തര ശ്രമങ്ങള്‍ ഉണ്ടാകണമെന്നും യുഎഇ ആവശ്യപ്പെട്ടു. സംഘര്‍ഷങ്ങളില്‍നിന്ന് നിരപരാധികളെ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകത യുഎഇ പ്രസിഡന്റിന്റെ നയതന്ത്ര ഉപദേഷ്ടാവ് ഡോ.അന്‍വര്‍ ഗര്‍ഗാഷ് ഊന്നിപ്പറഞ്ഞു.

Related Posts

Leave a Reply

Your email address will not be published. Required fields are marked *