the expat : യുഎഇ: എട്ടു മാസത്തെ പരിശ്രമത്തിനൊടുവില്‍ ജോലി ലഭിച്ചെങ്കിലും ആഗ്രഹങ്ങള്‍ ബാക്കിയാക്കി നിതിന്‍ ദാസ് യാത്രയായി - Pravasi Vartha PRAVASI

the expat : യുഎഇ: എട്ടു മാസത്തെ പരിശ്രമത്തിനൊടുവില്‍ ജോലി ലഭിച്ചെങ്കിലും ആഗ്രഹങ്ങള്‍ ബാക്കിയാക്കി നിതിന്‍ ദാസ് യാത്രയായി

എട്ടു മാസത്തെ പരിശ്രമത്തിനൊടുവില്‍ ജോലി ലഭിച്ചെങ്കിലും ആഗ്രഹങ്ങള്‍ ബാക്കിയാക്കി നിതിന്‍ ദാസ് യാത്രയായി. ദുബായ് കറാമയില്‍ പാചകവാതക സിലിന്‍ഡര്‍ പൊട്ടിത്തെറിച്ചുള്ള അപകടത്തില്‍ പരിക്കേറ്റ കണ്ണൂര്‍ തലശ്ശേരി പുന്നോല്‍ സ്വദേശി നിധിന്‍ ദാസ് (23) the expat ഇന്ന് മരണപ്പെട്ടിരുന്നു. വാർത്തകളും വിവരങ്ങളു തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക https://chat.whatsapp.com/HvtDqiz0DSf73aDUi6ujV7  വ്യാഴാഴ്ച പുലര്‍ച്ചെ മൂന്നുമണിയോടെയായിരുന്നു ദുബായ് റാഷിദ് ആശുപത്രിയില്‍വെച്ച് നിധിന്‍ ദാസിന്റെ മരണം സംഭവിച്ചത്. ഒട്ടേറെ മലയാളികള്‍ക്ക് ഗുരുതര പരുക്കേറ്റ പാചകവാതക സിലിന്‍ഡര്‍ അപകടത്തില്‍ തിരൂര്‍ പറവണ്ണ മുറിവഴിക്കല്‍ ശാന്തിനഗര്‍ സ്വദേശി പറമ്പില്‍ യാക്കൂബ് (38) ബുധനാഴ്ച മരിച്ചിരുന്നു.
എട്ടുമാസത്തോളമായി സന്ദര്‍ശക വീസയിലെത്തി ജോലി അന്വേഷണത്തിലായിരുന്നു പാചകവാതക സിലിന്‍ഡര്‍ അപകടത്തില്‍ മരിച്ച നിധിന്‍ദാസ്. ഒരുമാസം മുന്‍പാണ് കറാമയിലെ എജ്യുക്കേഷന്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ അഡ്മിനായി ജോലിയില്‍ പ്രവേശിച്ചത്. ജോലി ലഭിച്ച സന്തോഷം സുഹൃത്തുക്കളോടക്കം പങ്കുവയ്ക്കുകയും ചെയ്തിരുന്നു. വര്‍ഷങ്ങളോളം ഒമാനില്‍ ജോലിചെയ്തശേഷം പ്രവാസം മതിയാക്കി നാട്ടില്‍ തിരിച്ചെത്തിയ സ്വാമിദാസിന്റെയും സുജിതയുടെയും മകനാണ് നിധിന്‍ദാസ്. നീതുദാസ് സഹോദരിയാണ്.
ചൊവ്വാഴ്ച അര്‍ധരാത്രിയില്‍ കറാമ ‘ഡേ ടു ഡേ’ ഡിസ്‌കൗണ്ട് സെന്ററിനുസമീപത്തെ ബിന്‍ ഹൈദര്‍ കെട്ടിടത്തിലായിരുന്നു ദുരന്തം സംഭവിച്ചത്. മൊബൈല്‍ നോക്കിക്കൊണ്ടിരിക്കുകയിരുന്ന നിധിന്‍ദാസാണ് പാചകവാതകം ചോര്‍ന്നതറിഞ്ഞ് ആദ്യം സിലിന്‍ഡര്‍ പരിശോധിക്കാന്‍ പോയതെന്ന് ബന്ധുക്കള്‍ പറഞ്ഞു. ഉടന്‍ പൊട്ടിത്തെറിയും സംഭവിക്കുകയായിരുന്നു. പൊട്ടിത്തെറിയില്‍ നിധിന്‍ദാസിന് 90 ശതമാനത്തിലേറെ പൊള്ളലേറ്റിരുന്നു. ദുരന്തത്തെ തുടര്‍ന്ന് വേറെയും മലയാളികള്‍ ഗുരുതരാവസ്ഥയില്‍ ആശുപത്രിയിലാണ്.

Related Posts

Leave a Reply

Your email address will not be published. Required fields are marked *