യുഎഇയിലുണ്ടായ ദാരുണമായ വാഹനാപകടത്തില്‍ ഒരാള്‍ മരണപ്പെട്ടു. പിക്കപ്പ് ട്രക്ക് ട്രാഫിക് സിഗ്‌നലില്‍ ഇടിച്ചതിനെ തുടര്‍ന്ന് ഒരു എമിറാത്തി മരിക്കുകയും മറ്റൊരാള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി റാസല്‍ ഖൈമ പോലീസ് rak police അറിയിച്ചു. എമിറേറ്റിലെ ഷമാല്‍ ഏരിയയിലെ ഇന്റര്‍സെക്ഷന് സമീപമാണ് അപകടമുണ്ടായതെന്ന് ഉന്നത ഉദ്യോഗസ്ഥന്‍ പറഞ്ഞു. വാർത്തകളും വിവരങ്ങളു തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക https://chat.whatsapp.com/HvtDqiz0DSf73aDUi6ujV7
കാര്‍ ഇന്റര്‍സെക്ഷനില്‍ നിന്ന് തെന്നിമാറി തൂണില്‍ ഇടിച്ചതായി റാസല്‍ ഖൈമ പോലീസിലെ ട്രാഫിക് ആന്‍ഡ് പട്രോള്‍സ് വകുപ്പ് ആക്ടിംഗ് ഡയറക്ടര്‍ കേണല്‍ ഡോ. മുഹമ്മദ് അല്‍ ബഹാര്‍ വ്യക്തമാക്കി. അപകട റിപ്പോര്‍ട്ട് ലഭിച്ചയുടന്‍ എമര്‍ജന്‍സി റെസ്പോണ്‍സ് ടീമിനെ സംഭവ സ്ഥലത്തേക്ക് അയച്ചു. ഡ്രൈവറെയും കൂടെയുള്ളയാളെയും ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ഒരാള്‍ മരണപ്പെട്ടു. ഡ്രൈവര്‍ക്ക് പരിക്കേറ്റെങ്കിലും അദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.