ഇസ്രായേലും ഹമാസും തമ്മിലുള്ള യുദ്ധത്തിൽ മൊത്തം മരണസംഖ്യ 4,500 ആയി ഉയർന്നിരിക്കുന്നു. അതുകൂടാതെ ഇന്നലെ ഗാസയിലെ israel ആശുപത്രിയിൽ നടന്ന വ്യോമാക്രമണത്തിൽ 500 പേർ കൂടി കൊല്ലപ്പെട്ടു. എങ്ങോട്ട് പോകണമെന്നറിയാതെ ലക്ഷക്കണക്കിന് ഫലസ്തീനികൾ വീടുവിട്ട് പലായനം ചെയ്തുകൊണ്ടിരിക്കുന്നു. ഗാസ ഉപരോധത്തിലായതോടെ എല്ലാം തീർന്നു: ഭക്ഷണം, വെള്ളം, വൈദ്യുതി, ഇന്ധനം, അതിജീവനത്തിനുള്ള എല്ലാ അടിസ്ഥാന ആവശ്യങ്ങളും സ്തംഭിച്ചാണ് ഒരു കൂട്ടം മനുഷ്യർ ആ നാട്ടിലിപ്പോൾ നദിവസങ്ങൾ തള്ളിനീക്കുന്നത് .
യുദ്ധത്തിൽ ദുരിതമനുഭവിക്കുന്നവർക്ക് അനുകമ്പയോടെ സഹായ ഹസ്തം നീട്ടാൻ തയ്യാറെടുക്കുകയാണ് യുഎഇ. ഏറ്റവും ദുർബലരായ ആളുകൾക്ക് – പ്രത്യേകിച്ച് ഗാസ മുനമ്പിലെ ജനസംഖ്യയുടെ പകുതിയോളം വരുന്ന ഒരു ദശലക്ഷത്തിലധികം കുട്ടികൾക്കായി – ദുരിതാശ്വാസ സഹായങ്ങൾ സമാഹരിക്കുന്നതിനുള്ള രാജ്യവ്യാപകമായ മാനുഷിക ഡ്രൈവ് ആരംഭിച്ചിരിക്കുകയാണ് യുഎഇ.
ദുരിതാശ്വാസ പാഴ്‌സലുകളുടെ അസംബ്ലി ഞായറാഴ്ച അബുദാബിയിൽ ആരംഭിച്ചതോടെ സംഭാവനകളുടെ പ്രവാഹമാണ്. രാജ്യത്തെ ലൈസൻസുള്ള മാനുഷിക സംഘടനകൾ – എമിറേറ്റ്സ് റെഡ് ക്രസന്റ്, യുനിസെഫ് ഗൾഫ് – താമസക്കാർക്ക് പണമായോ വസ്തുക്കളായോ സംഭാവന ചെയ്യാൻ കഴിയുന്ന ചാനലുകൾ തുറന്നിട്ടുണ്ട്. വാർത്തകളും വിവരങ്ങളു തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക https://chat.whatsapp.com/HvtDqiz0DSf73aDUi6ujV7
നിങ്ങൾക്ക് പണ സംഭാവനകൾ എവിടെ അയക്കാം?
എമിറേറ്റ്‌സ് റെഡ് ക്രസന്റ് (ERC) സജീവമാക്കിയ ഓൺലൈൻ ചാനലുകളിലൂടെ നിങ്ങൾക്ക് സംഭാവന നൽകാം. അതിനായി Apple Pay വഴിയോ കാർഡ് വഴിയോ ടെക്‌സ്‌റ്റ് സന്ദേശം വഴിയോ ബാങ്ക് ട്രാൻസ്ഫർ വഴിയോ സംഭാവന നൽകാം. https://www.emiratesrc.ae/Gaza എന്ന ലിങ്ക് ഇതിനായി ഉപയോഗിക്കാവുന്നതാണ്.
യുണിസെഫ് ഗൾഫിലൂടെ ഒറ്റത്തവണയായോ പ്രതിമാസ സംഭാവനകലായോ നൽകാൻ; https://linktr.ee/unicefgulf എന്ന ഈ ലിങ്ക് ഉപയോഗിക്കാവുന്നതാണ്. പണമില്ലാതെ എന്തെങ്കിലും സാധനങ്ങൾ സംഭാവന ചെയ്യാൻ ആഗ്രഹിക്കുന്നവർക്കായി, ഗാസയിലെ ആളുകൾക്ക് ഏറ്റവും ആവശ്യമുള്ള ഇനങ്ങളുടെ ലിസ്റ്റ് ERC പങ്കിട്ടിട്ടുണ്ട് . ഫുഡ് ബാസ്‌ക്കറ്റ്, കുട്ടികളുടെ ക്വാട്ട , സ്ത്രീകളുടെ ക്വാട്ട എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളിലായി ദാതാക്കൾക്ക് ദുരിതാശ്വാസ പാഴ്‌സലുകൾ ക്രമീകരിക്കാമെന്ന് സംഘടന അറിയിച്ചു.
ഓരോ ക്വാട്ടയ്ക്കും, അളവുകൾ ഉൾപ്പെടെ ഇനങ്ങൾ വ്യക്തമാക്കിയിട്ടുണ്ട്:
കുട്ടികൾക്കുള്ള ക്വാട്ട:
2 പാൽപ്പൊടി
2 സെറലാക്ക്
2 ദ്രാവക പാൽ (ആപ്തമിൾ)
1 ഡയറ്ററി സപ്ലിമെന്റ്
1 ടവൽ
1 ബിസ്ക്കറ്റ് പായ്ക്ക്
2 ടൂത്ത് പേസ്റ്റ്
3 ടൂത്ത് ബ്രഷുകൾ
6 സോപ്പ്
1 ഷാംപൂ
1 ബോഡി ക്രീം
3 ബേബി ഡയപ്പറുകൾ
2 വെറ്റ് വൈപ്പുകൾ
സ്ത്രീകളുടെ ക്വാട്ടയ്ക്ക്:
2 ടവലുകൾ
1 പുതപ്പ്
1 അണുനാശിനി
2 ഷാംപൂ
6 സോപ്പ്
2 ടൂത്ത് പേസ്റ്റ്
5 ടൂത്ത് ബ്രഷുകൾ
1 ഷേവിംഗ് കിറ്റ്
2 സ്ത്രീകളുടെ കോട്ടൺ പാഡുകൾ
ഭക്ഷണ വണ്ടികൾക്കായി:
1 മാവ്
1 എണ്ണ
ഡേറ്റ്സ്
3 ഫൗൾ
2 ഹമ്മസ് വിത്തുകൾ (Hummus Seeds)
3 ഹമ്മൂസ് താഹിനി (Hummus Tahini)
2 ഗ്രീൻ പീസ്
2 ചോളം
4 ട്യൂണ ക്യാനുകൾ
2 മാംസം
ചായ
ഉപ്പ്
പഞ്ചസാര
ബിസ്ക്കറ്റ്
നിങ്ങളുടെ സംഭാവനകൾ എവിടെ കൊണ്ടുവരണം?
എമിറേറ്റ്സ് റെഡ് ക്രസന്റിന് യുഎഇയിൽ ഉടനീളം ശാഖകളുണ്ട്:
ദുബായ്: ഗർഹൂദ് സ്ട്രീറ്റ് – ഷെയ്ഖ് സായിദ് ഹൗസിംഗിന് അടുത്ത്
അബുദാബി: ജനറൽ സെക്രട്ടേറിയറ്റ്, സായിദ് സ്പോർട്സ് സിറ്റി
അബുദാബി: ബനിയാസ്
അൽ ഐൻ: അലൈൻ കോപ്പിന് സമീപം
ഷാർജ: അൽറഹ്മാനിയ ഏരിയ, ഷാർജ – ആൽത്തേഡ് കവല 6
അജ്മാൻ: മെഷെയർഫ് ഏരിയ – ഇത്തിസലാത്തിന് പിന്നിൽ
റാസൽ ഖൈമ: ദഫാൻ അൽ ഖോർ – RAK പാലത്തിന് സമീപം
ഫുജൈറ: കിംഗ് ഫൈസൽ സ്ട്രീറ്റ്
അൽ ദഫ്ര: അൽറാദ്‌വാൻ പള്ളിക്ക് സമീപം
ഉമ്മുൽ ഖുവൈൻ: അൽറാസ് ഏരിയ സി – അൽമുഅല്ല സ്ട്രീറ്റ് 26
RCUAE ഷാർജ ഹോസ്പിറ്റൽ: അൽവെഹ്ദ റോഡ് – ഹിൽവാൻ അൽറംല – വെസ്റ്റ്
യുഎഇയിലെ നിരവധി ബിസിനസ് സംരംഭങ്ങളിൽ നിന്നും ഒരു നിശ്ചിത കാലയളവിലേക്ക് തങ്ങളുടെ വിൽപ്പനയുടെ മുഴുവനായോ ഒരു ശതമാനമോ സംഭാവന ചെയ്യുമെന്ന് അറിയിച്ചിട്ടുണ്ട്.