uae 500 പേരുടെ മരണത്തിനിടയാക്കിയ ഗാസയിലെ ആശുപത്രി ആക്രമണത്തെ അപലപിച്ച് യുഎഇ - Pravasi Vartha Uncategorized

uae 500 പേരുടെ മരണത്തിനിടയാക്കിയ ഗാസയിലെ ആശുപത്രി ആക്രമണത്തെ അപലപിച്ച് യുഎഇ

ഗാസ മുനമ്പിലെ അൽ അഹ്‌ലി ബാപ്റ്റിസ്റ്റ് ഹോസ്പിറ്റലിന് നേരെ ഇസ്രായേൽ നടത്തിയ ആക്രമണത്തെ യുണൈറ്റഡ് uae അറബ് എമിറേറ്റ്സ് ശക്തമായി അപലപിച്ചു. നൂറുകണക്കിന് ആളുകളുടെ മരണത്തിനും പരിക്കിനും ഇടയാക്കിയ ആക്രമണം യുദ്ധത്തിൻറെ ഭീകരത കൂടുതൽ വഷളാക്കുന്നതായിരുന്നു.
വിദേശകാര്യ മന്ത്രാലയം, ഈ സംഭവത്തിൽ ഖേദം പ്രകടിപ്പിക്കുകയും പരിക്കേറ്റവരുടെ കുടുംബങ്ങളെ അനുശോചനം അറിയിക്കുകയും ചെയ്തു.
ഇന്നലെ വൈകിട്ട് നടന്ന ആക്രമണത്തിൽ ഗാസയിലെ ഒരു ആശുപത്രിയിലെ നൂറുകണക്കിന് ആളുകളാണ് കൊല്ലപ്പെട്ടത്. ഇതിനെതിരെ ആഗോള തലത്തിൽ നിരവധി രാജ്യങ്ങൾ അപലപിച്ചു. പലായയിടത്തും അക്രമാസക്തമായ പ്രതിഷേധത്തിനും കാരണമായി. അഹ്‌ലി അറബ് ഹോസ്പിറ്റലിലുണ്ടായ സ്‌ഫോടനത്തിൽ 200-നും 300-നും ഇടയിൽ ആളുകൾ കൊല്ലപ്പെട്ടതായും ഇസ്രായേൽ വ്യോമാക്രമണത്തിന്റെ ഏറ്റവും പുതിയ തരംഗമാണ് ഇതിന് കാരണമായതെന്നും ഗാസയിലെ ആരോഗ്യ അധികൃതർ വ്യക്തമാക്കി . 500 പേർ മരിച്ചതായി ഹമാസും അവരുടെ പ്രസ്താവനയിൽ പറഞ്ഞു. വാർത്തകളും വിവരങ്ങളു തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക https://chat.whatsapp.com/HvtDqiz0DSf73aDUi6ujV7 

കൂടുതൽ ജീവഹാനി തടയുന്നതിനും, അധിനിവേശ ഫലസ്തീൻ പ്രദേശത്തെ സ്ഥിതിഗതികൾ വഷളാകാതെ ഇരിക്കുന്നതിനും , സമഗ്രവും നീതിയുക്തവുമായ സമാധാനം കൈവരിക്കാനുള്ള എല്ലാ ശ്രമങ്ങളും മുന്നോട്ട് കൊണ്ടുപോകാൻ, അടിയന്തര വെടിനിർത്തൽ കരാറിലെത്താനുള്ള ശ്രമങ്ങൾ ശക്തമാക്കാൻ യുണൈറ്റഡ് അറബ് എമിറേറ്റ്സ് ആവശ്യപ്പെട്ടു.

Related Posts

Leave a Reply

Your email address will not be published. Required fields are marked *