visiting visa ഭാവി ഭദ്രമാക്കാൻ ; സന്ദർശക വീസയിൽ എത്തി ദുരിതമനുഭവിക്കുന്നവരുടെ എണ്ണം വർധിക്കുന്നു - Pravasi Vartha visa

visiting visa ഭാവി ഭദ്രമാക്കാൻ ; സന്ദർശക വീസയിൽ എത്തി ദുരിതമനുഭവിക്കുന്നവരുടെ എണ്ണം വർധിക്കുന്നു

പ്രവാസ ജീവിതം എന്ന സ്വപ്നം യാഥാർഥ്യമാക്കാൻ സന്ദർശക visiting visa വീസയിൽ ഗൾഫിൽ എത്തുന്നവരാണ് ഭൂരിഭാഗവും. ഇങ്ങനെ ഗൾഫിലേക്ക് ചേക്കേറിയതിനു ശേഷം , യാത്രാ നിരോധനത്തിലും കേസിലും അകപ്പെട്ട് ജീവിതത്തിന്റെ വലിയൊരു ഭാഗം പാഴാക്കിക്കളയുന്നവരുടെ എണ്ണം കൂടുകയാണ്. ഇവരിൽ മലയാളികളും നിരവധിയാണ്. നിരവധി വാർത്തകളാണ് ഇത്തരത്തിൽ റിപ്പോർട്ട് ചെയ്യപ്പെടുന്നത്.

ഒരു മാസം മുൻപ് റിപ്പോർട്ട് ചെയ്ത ഒരു വാർത്തയിൽ, എംപ്ലോയ്മെന്റ് വീസയാണെന്ന് പറഞ്ഞ് വ്യാജ റിക്രൂട്ടിങ് ഏജൻസികൾ നൽകിയ സന്ദർശക വീസയ്ക്ക് ലക്ഷങ്ങൾ നൽകി ഇവിടെയെത്തി, ചതിക്കപ്പെട്ടവരും ഒട്ടേറെയാണ് എന്ന് പ്രവാസി വാർത്ത റിപ്പോർട്ട് ചെയ്തിരുന്നു . കഴിഞ്ഞയാഴ്ച പ്രായമായ ഒരു അച്ഛനെയും അമ്മയെയും മറ്റൊരാളെയും ഇത്തരത്തിൽ എംബസിയുടെയും സാമൂഹിക പ്രവർത്തകരുടെയും ഇടപെടലിൽ നാട്ടിലേക്ക് തിരിച്ചയച്ചിരുന്നു എന്നതും ഇവിടെ ശ്രദ്ധേയമാണ്. ഇത്തരത്തിൽ നിരവധി സാധ്യതകളിലൂടെയാണ് ആളുകൾ ചതിക്കുഴികളിൽ പെടുന്നത്. ഒടുവിൽ തിരിച്ചറിവ് വന്ന് നാട്ടിലേക്ക് മടങ്ങാൻ ആഗ്രഹിക്കുമ്പോഴേയ്ക്കും ബന്ധുക്കൾക്കും നാട്ടുകാർക്കും പോലും വേണ്ടാത്തവരാകുന്ന അവസ്‌ഥ. വാർത്തകളും വിവരങ്ങളു തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക https://chat.whatsapp.com/HvtDqiz0DSf73aDUi6ujV7 

കഴിഞ്ഞ സെപ്റ്റംബറിൽ ബഹ്‌റൈൻ ആഭ്യന്തരമന്ത്രാലയവും ബഹ്റൈൻ എയർപോർട്ട് കമ്പനിയും വിസിറ്റിങ് വീസയിൽ ബഹ്റൈനിലേക്ക് വരുന്നവർക്കായുള്ള നിബന്ധനകൾ പുതുക്കിയതായി ഇന്ത്യൻ എംബസി അറിയിപ്പും നൽകിയിരുന്നു. സന്ദർശക വീസയിൽ വന്ന് രേഖകളുടെ അഭാവത്താൽ വിമാനത്താവളത്തിൽനിന്ന് മടങ്ങിപ്പോകുന്നവരുടെ എണ്ണം വർധിച്ച സാഹചര്യം കണക്കിലെടുത്താണ് എംബസി ഇപ്രകാരം അറിയിപ്പ് പുറപ്പെടുവിച്ചിരുന്നത്.യാത്രക്കാർ എയർലൈനുമായി ബന്ധപ്പെട്ടുള്ള കൃത്യമായ രേഖകൾ കൈവശം ഉണ്ടെന്ന് ഉറപ്പുവരുത്തണമെന്നും എംബസി വ്യക്തമാക്കിയിരുന്നു
ഹോട്ടൽ ബുക്കിങ്ങോ അല്ലെങ്കിൽ ബഹ്‌റൈനിൽ രക്തബന്ധം ഉള്ളവരുടെ താമസസ്ഥലത്തിന്റെ രേഖയോ (വാടക എഗ്രിമെന്റ്, വൈദ്യുതി ബിൽ തുടങ്ങിയവ) സമർപ്പിക്കണം. ബഹ്‌റൈനിൽ എത്തിക്കഴിഞ്ഞാൽ ചെലവ് സംബന്ധിച്ചു കൃത്യത ബഹ്റൈനിൽ ഉപയോഗിക്കാൻ പറ്റുന്ന ക്രെഡിറ്റ് കാർഡ് അല്ലെങ്കിൽ ഇവിടെ താമസിക്കുന്ന ഓരോ ദിവസത്തിനും 50 ദിനാർ വീതം, അല്ലെങ്കിൽ 1000 യു എസ് ഡോളർ (എയർലൈനുകൾക്കനുസരിച്ച് ഇതിൽ മാറ്റം വരാം)കൈയ്യിൽ ഉണ്ടായിരിക്കണംഎന്നൊക്കെ വ്യവസ്‌ഥകലുണ്ടെങ്കിലും അഭ്യസ്തവിദ്യരായവർ പോലും നിയമലംഘനങ്ങൾ നടത്തി ഒടുവിൽ സാമൂഹിക പ്രവർത്തകരുടെയും എംബസിയുടെയും വാതിലുകൾ മുട്ടേണ്ടി വരുന്നതാന് നമ്മൾ കണ്ടുവരുന്നത്.

Related Posts

Leave a Reply

Your email address will not be published. Required fields are marked *