diwali 2023 യുഎഇയിൽ ദീപാവലി സംബന്ധിച്ച് പൊടി പൊടിക്കുന്ന ഷോപ്പിംഗ്.. വിവിധ ഓഫറുമായി ജ്വല്ലറികൾ.. - Pravasi Vartha OFFERS

diwali 2023 യുഎഇയിൽ ദീപാവലി സംബന്ധിച്ച് പൊടി പൊടിക്കുന്ന ഷോപ്പിംഗ്.. വിവിധ ഓഫറുമായി ജ്വല്ലറികൾ..

ദീപങ്ങളുടെ ഇന്ത്യൻ ഉത്സവമായ ദീപാവലിക്ക് diwali 2023 മുന്നോടിയായി ദുബായിൽ ഒരു പുതിയ കാമ്പയിൻ ആരംഭിച്ചു. ഉത്സവകാലത്ത് സ്വർണവും ആഭരണങ്ങളും വാങ്ങുന്നതും സമ്മാനമായി നൽകുന്നതും പതിവാണ്. അതുകൊണ്ടുതന്നെ, ഈ ക്യാമ്പയിൻ ജ്വല്ലറി ഷോപ്പിംങ്ങിൽ കൂടുതൽ പ്രതിഫലനങ്ങൾ സൃഷ്ടിക്കും. ‘ഗ്ലോ വിത്ത് ഗോൾഡ് ദിസ് ദീപാവലി’ കാമ്പെയ്‌നിൽ പങ്കെടുക്കുന്ന റീട്ടെയിൽ ഔട്ട്‌ലെറ്റുകൾ തിരഞ്ഞെടുത്ത ഡയമണ്ട്, പേൾ ആഭരണ ശേഖരങ്ങൾക്ക് 50 ശതമാനം വരെ കിഴിവ് വാഗ്ദാനം ചെയ്യുന്നുണ്ട് . ചില കളക്ഷനുകളിൽ സീറോ മേക്കിംഗ് ചാർജുകൾ ഓഫർ ചെയ്യുന്നു .

റാഫിൾ നറുക്കെടുപ്പിൽ പങ്കെടുക്കുന്നവർക്ക് മൊത്തം 150,000 ദിർഹം ജ്വല്ലറി വൗച്ചറുകൾ ലഭിക്കുമെന്ന് ട്രേഡ് ബോഡി ദുബായ് ജ്വല്ലറി ഗ്രൂപ്പ് (DJG) അറിയിച്ചു. 1,000 ദിർഹമോ അതിലധികമോ വിലയുള്ള ആഭരണങ്ങൾ വാങ്ങിയാണ് ഉപഭോക്താക്കൾ റാഫിൾ നറുക്കെടുപ്പിൽ പ്രവേശിക്കുന്നത്. ഇതിൽ മുപ്പത് ഭാഗ്യശാലികൾക്ക് 5,000 ദിർഹം മൂല്യമുള്ള വൗച്ചറുകൾ ലഭിക്കും.വജ്രം, സ്വർണം, മുത്ത് ആഭരണങ്ങൾ വാങ്ങുന്നവർക്ക് സ്വർണനാണയങ്ങളും സൗജന്യമായി നൽകും.

Related Posts

Leave a Reply

Your email address will not be published. Required fields are marked *