global vilage യുഎഇ നിവാസികൾക്ക് ഇനി ആഘോഷത്തിന്റെ ദിനങ്ങൾ .. - Pravasi Vartha DUBAI

global vilage യുഎഇ നിവാസികൾക്ക് ഇനി ആഘോഷത്തിന്റെ ദിനങ്ങൾ ..

ഓരോ വർഷവും ലക്ഷക്കണക്കിന് ആളുകൾക്ക് ആഘോഷമായി മാറുന്ന ദുബായ് ഗ്ലോബൽ വില്ലജ് global vilage ഈ വർഷവും ഏറ്റവും പുതിയ മികവോടെ അവതരിപ്പിക്കുകയാണ്. വിനോദങ്ങളും കാഴ്ചകളും നിറഞ്ഞ വിസ്മയമാണ് ഇവിടെ കാണികളെ കാത്തിരിക്കുന്നത്. ആറുമാസം നീളുന്ന ദുബായ് ഗ്ലോബൽ വില്ലേജിന്റെ പുതിയ സീസണിന് ബുധനാഴ്ച തിരിതെളിയും. ബുധനാഴ്ച ഔപചാരിക ഉദ്ഘാടനം നടക്കുമെങ്കിലും വ്യാഴാഴ്ച വൈകീട്ടുമുതലാണ് പൊതുജന പ്രവേശനം അനുവദിക്കുക.പതിവിലും ഒരാഴ്ച മുൻപാണ് ഇത്തവണ ആഗോളഗ്രാമം സന്ദർശകർക്കായി തുറക്കുന്നത്. തിങ്കൾമുതൽ വ്യാഴംവരെ വൈകീട്ട് നാലുമുതൽ അർധരാത്രി 12വരെയും വെള്ളിമുതൽ ഞായർവരെ വൈകീട്ട് നാലുമുതൽ അർധരാത്രി ഒരുമണിവരെയുമായിരിക്കും പ്രവർത്തന സമയം. കഴിഞ്ഞസീസണിൽ 90 ലക്ഷം പേരാണ് ഗ്ലോബൽ വില്ലേജ് സന്ദർശിച്ചത്. വാർത്തകളും വിവരങ്ങളു തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക https://chat.whatsapp.com/HvtDqiz0DSf73aDUi6ujV7 
ഈ വർഷം പ്രവേശന ടിക്കറ്റ് നിരക്കിൽ ചെറിയ വർധനവുണ്ട്. നേരിട്ടെത്തുന്നവർക്ക് 25 ദിർഹം നൽകണം.ഓൺലൈൻവഴി ഒരാൾക്ക് 22.5 ദിർഹം നൽകിയാൽമതി. ലൈവ് ഷോകൾ, കുട്ടികൾക്കായുള്ള തിയേറ്ററുകളിലേക്ക് പ്രവേശനം എന്നിവയും ഇതിലുൾപ്പെടും. 170-ഓളം റൈഡുകളും ഗെയിമുകളും മറ്റുമുള്ള കാർണിവൽ സോൺ, റിപ്ലെയ്‌സിന്റെ ബിലീവ് ഓർ നോട്ട് എന്നിവയാണ് മറ്റാകർഷണങ്ങൾ. ടിക്കറ്റെടുത്താൽ 27 രാജ്യങ്ങളുടെ പവിലിയനുകളിലേക്കും ഇമിറാത്തി ഹെറിറ്റേജ് ഏരിയ, റോഡ് ഓഫ് ഏഷ്യ എന്നിവയിലേക്കും കടന്നുചെല്ലാം. ഓരോ വർഷവും ലോകമെമ്പാടുമുള്ള ലക്ഷക്കണക്കിന് സന്ദർശകരെയാണ് വില്ലേജ് സ്വീകരിക്കുന്നത്.ലോകത്തെ 400 കലാകാരരെ ഗ്ലോബൽ വില്ലേജ് സ്വാഗതം ചെയ്യും. ആറുമാസം 40,000 പരിപാടികളുണ്ടാകും. ഗ്ലോബൽ വില്ലേജിലേക്ക് നാല് ബസ്റൂട്ടുകളും ഉണ്ടാകും.

Related Posts

Leave a Reply

Your email address will not be published. Required fields are marked *