നിത്യജീവിതത്തിൽ പോലീസ് ഉദ്യോഗസ്ഥരെ സമീപിക്കാൻ മടിയുള്ളവരുണ്ടെങ്കിൽ, അവർക്കിനി ബുദ്ധിമുട്ടേണ്ടി വരില്ല. സഹായിയായി virtual ദുബായ് വെർച്വൽ പോലീസ് ഓഫീസർ ഉടൻ സജ്ജമാകും. തിങ്കളാഴ്ച ദുബായ് വേൾഡ് ട്രേഡ് സെന്ററിൽ ആരംഭിച്ച ഗിടെക്‌സ് ഗ്ലോബൽ ടെക്‌നോളജി എക്‌സിബിഷനിലാണ് ദുബായ് പോലീസ് വെർച്വൽ ഓഫീസറെ അവതരിപ്പിച്ചത് . ഫസ്റ്റ് ലെഫ്റ്റനന്റ് അംന, എന്ന് പേരിട്ടിരിക്കുന്ന ഈ സേവനം ആളുകളെ അഭിവാദ്യം ചെയ്യുകയും ഇംഗ്ലീഷിലും അറബിയിലും ചോദ്യങ്ങൾക്ക് ഉത്തരം നൽകുകയും ചെയ്തു. വാർത്തകളും വിവരങ്ങളു തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക https://chat.whatsapp.com/HvtDqiz0DSf73aDUi6ujV7
“ഹലോ, ഞാൻ ദുബായ് പോലീസിൽ നിന്നുള്ള ഫസ്റ്റ് ലെഫ്റ്റനന്റ് അംനയാണ്, ഏറ്റവും പുതിയ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സാങ്കേതിക വിദ്യ പിന്തുണയുള്ള ഒരു വെർച്വൽ ഓഫീസർ”-എന്ന് പറഞ്ഞു കൊണ്ടാണ് അംന ആളുകളോട് സംസാരിച്ചു തുടങ്ങിയത്. ദുബായെ സുസ്ഥിര വികസനത്തിന്റെയും സുരക്ഷയുടെയും നഗരമാക്കി മാറ്റുന്നതിനുള്ള ദുബായ് പോലീസ് ടീമിൻറെ പരിശ്രമത്തിന്റെ ഫലമാണ് അംന. ദുബായ് നിവാസികളുടെ സന്തോഷം ഉറപ്പാക്കുകയും നഗരത്തിൽ അവരുടെ സമാധാനവും ശാന്തതയും വർദ്ധിപ്പിക്കുകയുമാണ് തന്റെ ലക്ഷ്യമെന്നും അംന കൂട്ടിച്ചേർത്തു.ദുബൈ പോലീസ് ആപ്പ്, സ്മാർട്ട് പോലീസ് സ്റ്റേഷൻ എന്നിവ പോലെയുള്ള , ആളുകൾക്ക് ലഭ്യമായ എല്ലാ ചാനലുകളിലും ഈ സേവനം ലഭ്യമാണ്. സ്ക്രീനിന് മുന്നിലുള്ള , ഒരു മൈക്രോഫോണും മറ്റൊരു ചെറിയ ടച്ച്പാഡും ഉപയോഗിച്ചാണ് ചോദ്യങ്ങൾ ചോദിക്കുന്നത്. ഇതൊരു പ്രോട്ടോടൈപ്പ് ആയതിനാൽ, ആറോ ഏഴോ മുൻകൂട്ടി നിശ്ചയിച്ച ചോദ്യങ്ങൾക്ക് മാത്രമേ അംനയ്ക്ക് ഉത്തരം നൽകാൻ കഴിയൂ.