ഇസ്രയേലുമായി ചർച്ചയ്‌ക്കൊരുങ്ങി യു.എസ് പ്രസിഡന്റ് ജോ ബൈഡന്‍ . ഇതിനായി, യു.എസ് പ്രസിഡന്റ് ജോ ബൈഡന്‍ നാളെ ഇസ്രയേലിലെത്തും . ഇസ്രയേലിലെത്തുന്ന ജോ ബൈഡന്‍ ഇസ്രയേല്‍ പ്രധാനമന്ത്രി ബെന്യാമിന്‍ നെതന്യാഹുവുമായി ചര്‍ച്ച നടത്തും. ഇസ്രയേലിലുള്ള യു.എസ്.സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ളിങ്കന്‍ ആണ് ഇക്കാര്യം അറിയിച്ചത്. ഇരുവരുമായുള്ള ചർച്ചയ്ക്കു ശേഷം, ജോര്‍ദാന്‍, ഈജിപ്ത് ഭരണാധികാരികളുമായി ബൈഡന്‍ ചര്‍ച്ചനടത്തും. ഇസ്രയേലിനുള്ള ഐക്യദാര്‍ഢ്യം ആവര്‍ത്തിച്ച് ഉറപ്പിക്കുന്നതിനൊപ്പം സംഘര്‍ഷം പശ്ചിമേഷ്യയിലേക്ക് പടരില്ലെന്ന് ഉറപ്പിക്കാന്‍ കൂടിയാണ് ബൈഡന്‍റെ സന്ദര്‍ശനം.
റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുട്ടിനുമായി ഇസ്രയേല്‍ പ്രധാനമന്ത്രി ചര്‍ച്ച നടത്തി. സംഘര്‍ഷം അവസാനിപ്പിക്കാന്‍ എല്ലാ സഹായവും നല്‍കാന്‍ തയ്യാറാണെന്നു പുട്ടിന്‍ നെതന്യാഹുവിനെ അറിയിച്ചു.ഹിസ്ബുല്ലയുടെ ശക്തി കേന്ദ്രങ്ങളിൽ ഇസ്രായേൽ വ്യോമാക്രമണം ശക്തമാക്കി. ഇസ്രയേലിനെ ആക്രമിച്ചാൽ കനത്ത തിരിച്ചടി നേരിടേണ്ടി വരുമെന്ന് ഇറാനും ഹിസ്ബുല്ലയ്ക്കും പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു പാർലമെന്റ് സമ്മേളനത്തിൽ മുന്നറിയിപ്പ് നൽകിയതിന് പിന്നാലെയായിരുന്നു ആക്രമണം. ഗാസയിലെ ആരോഗ്യമേഖല അപകടകരമായ അവസ്ഥയിലാണെന്ന് ഐക്യരാഷ്ട്ര സഭ മുന്നറിയിപ്പ് നൽകി.കരുതൽ ഇന്ധനം ഇന്ന് തീരുന്നതോടെ ആശുപത്രികളുടെ പ്രവർത്തനം നിലച്ചു നൂറുകണക്കിന് പേർ മരണമുഖത്താകുമെന്നാണ് മുന്നറിയിപ്പ്.ഗാസ ഈജിപ്ത് അതിർത്തിയായ റഫയിലുണ്ടായ ഇസ്രായേൽ വ്യോമാക്രമണത്തിൽ എഴുപതു പേർ കൊല്ലപ്പെട്ടു. വാർത്തകളും വിവരങ്ങളു തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക https://chat.whatsapp.com/HvtDqiz0DSf73aDUi6ujV7