കണ്ടാല്‍ ഒരു യമണ്ടന്‍ ബിഎംഡബ്ല്യു കണ്‍വെര്‍ട്ടര്‍ കാര്‍. എന്നാല്‍ യഥാര്‍ത്ഥത്തില്‍ അത് കാറല്ല, ബോട്ടാണ്. കടലില്‍ കുതിച്ചുപായാന്‍ ദുബായ് പൊലീസിന്റെ റസ്‌ക്യു ബോട്ട് റെഡിയായി. കണ്ടാല്‍ കാര്‍ പോലെയാണെങ്കിലും കടലില്‍ കുതിച്ചുപായാന്‍ കഴിയുന്ന ദുബായ് പൊലീസിന്റെ റസ്‌ക്യു ബോട്ടാണ് മേളയിലെ gitex global 2023 കൗതുകക്കാഴ്ച. ലൈഫ് ജാക്കറ്റും ലൈഫോബോയയും ഒക്കെ അതില്‍ കാണാം. വാർത്തകളും വിവരങ്ങളു തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക https://chat.whatsapp.com/HvtDqiz0DSf73aDUi6ujV7
പൊലീസ് വാഹനങ്ങള്‍ കടന്നു ചെല്ലാന്‍ കഴിയാത്ത സ്ഥലങ്ങളില്‍ ഓടിയെത്തുന്ന റോബട്ട് കാറും പൊലീസ് പവിലിയനില്‍ കാണാം. പൂര്‍ണമായും യുഎഇയില്‍ നിര്‍മിച്ച വാഹനം 5 വര്‍ഷത്തെ ഗവേഷണ ഫലമാണ്. സ്വയം നിയന്ത്രിത പൊലീസ് പട്രോള്‍ എം02 എന്നാണ് കാറിന്റെ പേര്. എം02ന്റെ ഓരോ വീലും ഇഷ്ടമുള്ള ദിശയിലേക്കു തിരിക്കാം, ബ്രേക്ക് ചെയ്യാം. ഇലയനക്കത്തിന്റെ ശബ്ദം പോലും പുറത്തു കേള്‍പ്പിക്കാതെ ചലിക്കാന്‍ വാഹനത്തിനാകും.
ഒരു കണ്‍ട്രോള്‍ സെന്ററില്‍ നിന്ന് വാഹനത്തെ നിയന്ത്രിക്കാന്‍ കഴിയും. മുന്നിലെത്തുന്ന ഏതു വസ്തുവിനെയും തിരിച്ചറിയാനുള്ള സംവിധാനം വാഹനത്തിലെ ക്യാമറയ്ക്കുണ്ട്. കെട്ടിടങ്ങള്‍ക്ക് ഇടയിലും ചെറിയ ഇടനാഴിയിലും വരെ ഈ നിശ്ശബ്ദ പോരാളി കടന്നുചെല്ലും, വിവരങ്ങള്‍ അറിയും അക്രമികളെ തുരത്തും.