ദുബായില്‍ ഇന്നുമുതല്‍ ജെറ്റക്‌സിന് gitex technology week 2023 തുടക്കം. അതിശയിപ്പിക്കാന്‍ ഒരുങ്ങി ആര്‍ടിഎ അടക്കമുള്ള അതോറിറ്റി. പൊാതുഗതാഗത രംഗത്ത് നിന്നു നോള്‍ കാര്‍ഡ് വൈകാതെ അപ്രത്യക്ഷമാകും. സമീപ ഭാവിയില്‍ ഒരു നോട്ടം കൊണ്ട് ഏതു ടാക്‌സി ബില്ലും അടയ്ക്കാന്‍ കഴിയുന്ന സംവിധാനത്തിനു ദുബായ് ആര്‍ടിഎ രൂപം നല്‍കുന്നു. വാർത്തകളും വിവരങ്ങളു തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക https://chat.whatsapp.com/HvtDqiz0DSf73aDUi6ujV7
മെട്രോ, ട്രാം, ബസ്, ടാക്‌സി, മറീന്‍ ട്രാന്‍സ്‌പോര്‍ട്ട് എന്നിവയില്‍ യാത്ര ചെയ്യുന്നവരുടെ ഒരു ‘നോട്ട’ത്തില്‍ തുറക്കുന്ന സ്മാര്‍ട്ട് ഗേറ്റുകളാണ് അവതരിപ്പിക്കുന്നത്. വിമാനത്താവളത്തിലേതിന് സമാനമായ സ്മാര്‍ട് ഗേറ്റുകള്‍ യാത്രികരുടെ മുഖം തിരിച്ചറിഞ്ഞ് യാത്രാ സൗകര്യം ഒരുക്കും. ഇതിനായി ആദ്യം ആര്‍ടിഎയില്‍ റജിസ്റ്റര്‍ ചെയ്യണം.
3ഡി ക്യാമറ സംവിധാനത്തിലൂടെ യാത്രികനെ തിരിച്ചറിയുന്ന സ്മാര്‍ട് ഗേറ്റ് വണ്ടിക്കൂലി യാത്രക്കാരന്റെ അക്കൗണ്ടില്‍ നിന്ന് നേരിട്ട് എടുക്കും. ഇന്നു മുതല്‍ ദുബായ് വേള്‍ഡ് ട്രേഡ് സെന്ററില്‍ ആരംഭിക്കുന്ന ജൈറ്റക്‌സ് സാങ്കേതിക പ്രദര്‍ശനത്തിലാണ് ഭാവിയിലെ പരിഷ്‌കാരങ്ങളെക്കുറിച്ച് ആര്‍ടിഎ വിവരിക്കുന്നത്.
അതേസമയം 3ഡി പ്രിന്റിങ് സാങ്കേതിക വിദ്യ ഉപയോഗിച്ചു നിര്‍മിച്ച അബ്രകള്‍ ആര്‍ടിഎ സ്റ്റാളില്‍ സന്ദര്‍ശിക്കാം.പരമ്പരാഗത രൂപമാണെങ്കിലും ആധുനിക സൗകര്യങ്ങളോടെയാണ് അബ്ര നിര്‍മിച്ചിരിക്കുന്നത്. പൂര്‍ണമായും വൈദ്യുതിയിലാകും അബ്ര ഓടുക. 20 പേര്‍ക്ക് സഞ്ചരിക്കാവുന്ന അബ്രയാണ് പ്രിന്റ് ചെയ്ത് എടുത്തത്.