യുഎഇയില്‍ ഇന്ത്യന്‍ പ്രവാസി വനിത റോഡില്‍ കുഴഞ്ഞു വീണ് മരിച്ചു. മലയാളി ഉടമസ്ഥതയിലുള്ള മാഫ് ഫയര്‍ മിഡിലീസ്റ്റ് എന്ന സ്ഥാപനത്തില്‍ ജോലിചെയ്തിരുന്ന നേഹ പത്മയാണ് (42) expat woman മരിച്ചത്. ആന്ധ്രപ്രദേശ് സ്വദേശിനിയായ വനിത ബര്‍ദുബൈയിലെ റോഡില്‍ കുഴഞ്ഞുവീഴുകയായിരുന്നു. വാർത്തകളും വിവരങ്ങളു തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക https://chat.whatsapp.com/HvtDqiz0DSf73aDUi6ujV7 ബര്‍ദുബൈയില്‍ ഷോപ്പിങ്ങിന് എത്തിയതായിരുന്നു. റോഡില്‍ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട് വീഴുകയായിരുന്നു. റാശിദ് ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും മരിച്ചിരുന്നു.
റാശിദ് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നാട്ടിലേക്കു കൊണ്ടുപോകും. ഷാര്‍ജയിലാണ് കുടുംബത്തോടൊപ്പം താമസിച്ചിരുന്നത്. ഭര്‍ത്താവ് പുതി സൂര്യ കാര്‍ട്ട്‌ലിയന്‍ ടവര്‍ ഹോട്ടലിലെ സൂപ്പര്‍വൈസറാണ്. മകന്‍ പുതി ആദിത്യ അമേരിക്കയിലും മകള്‍ മഹിത ഇന്ത്യയിലും വിദ്യാര്‍ഥികളാണ്.