bigticket ae online : അബുദാബി ബിഗ് ടിക്കറ്റിലൂടെ മിന്നുന്ന വിജയം നേടി മലയാളി അടക്കമുള്ള പ്രവാസികള്‍ - Pravasi Vartha DRAW

bigticket ae online : അബുദാബി ബിഗ് ടിക്കറ്റിലൂടെ മിന്നുന്ന വിജയം നേടി മലയാളി അടക്കമുള്ള പ്രവാസികള്‍

അബുദാബി ബിഗ് ടിക്കറ്റിലൂടെ മിന്നുന്ന വിജയം നേടി മലയാളി അടക്കമുള്ള പ്രവാസികള്‍. കഴിഞ്ഞയാഴ്ച്ചത്തെ ഇ-ഡ്രോ സമ്മാനങ്ങള്‍ bigticket ae online നേടിയവരില്‍ മലയാളിയായ മനോജ് തെച്ചിപ്പറമ്പിലും ഉണ്ട്. വാർത്തകളും വിവരങ്ങളു തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക https://chat.whatsapp.com/HvtDqiz0DSf73aDUi6ujV7 അബുദാബിയില്‍ മെക്കാനിക്ക് എന്‍ജിനീയറാണ് മനോജ്. സ്വന്തമായി ടിക്കറ്റ് എടുക്കാന്‍ കഴിയുന്നില്ലെങ്കില്‍ സുഹൃത്തുക്കള്‍ക്കൊപ്പം ചേര്‍ന്ന് ടിക്കറ്റെടുക്കാനാണ് മനോജ് നല്‍കുന്ന ഉപദേശം.
ഇന്ത്യന്‍ പൗരനായ രാധകൃഷ്ണന്‍ കണ്ണനാണ് മറ്റൊരു വിജയി. ഒരു വര്‍ഷമായി ബിഗ് ടിക്കറ്റ് കളിക്കുന്ന അദ്ദേഹം ബഹ്‌റൈനില്‍ ഡ്രൈവറായി ജോലിനോക്കുകയാണ്. ‘ഈ സന്തോഷം വിവരിക്കാനാകുന്നില്ല. വളരെ നന്ദിയുണ്ട്. സ്വര്‍ണ്ണം വിറ്റ് ലോണ്‍ അടക്കാനാണ് എന്റെ തീരുമാനം.’
ബംഗ്ലാദേശില്‍ നിന്നുള്ള അബ്ദുസ് സാബുര്‍ ആണ് ഒരു വിജയി. ദുബായില്‍ താമസിക്കുന്ന അദ്ദേഹം അഞ്ച് വര്‍ഷമായി ബിഗ് ടിക്കറ്റ് കളിക്കുന്നുണ്ട്. ‘വിജയത്തില്‍ സന്തോഷമുണ്ട്. ഇതൊരു അപ്രതീക്ഷിത സര്‍പ്രൈസാണ്. ബിഗ് ടിക്കറ്റിന് നന്ദി.’ സാബുര്‍ പറഞ്ഞു.
ഈ മാസത്തെ അഞ്ചാമത്തെ ഇ-ഡ്രോ വിജയി ആഫ്രിക്കന്‍ രാഷ്ട്രമായ കൊമോറോസില്‍ നിന്നുള്ള 48 വയസ്സുകാരന്‍ അമിര്‍ദിന്‍ മുഹമ്മദാണ്. സ്വന്തമായി ഇംഗ്ലീഷ് ലാംഗ്വേജ് സെന്റര്‍ നടത്തുകയാണ് അദ്ദേഹം. ‘ബിഗ് ടിക്കറ്റ് പരസ്യം ഓണ്‍ലൈനില്‍ കണ്ടാണ് ഞാന്‍ ഭാഗ്യം പരീക്ഷിച്ചത്. സ്വര്‍ണം വിറ്റശേഷം കുട്ടികളുടെ ഭാവിക്കായി പണം നിക്ഷേപിക്കാനാണ് ഞാന്‍ ആഗ്രഹിക്കുന്നത്.’ നാല് മക്കളുടെ പിതാവായ അമിര്‍ദിന്‍ പറയുന്നു.
ബെല്‍ജിയത്തില്‍ നിന്നുള്ള ഗെര്‍ട്ട് മരിയ ജെ ക്ലോക് ആണ് മറ്റൊരു വിജയി. യു.എ.ഇയില്‍ സ്ഥിരതാമസമാക്കിയ അദ്ദേഹം തനിക്ക് ലഭിച്ച സ്വര്‍ണ്ണ സമ്മാനം എങ്ങനെ ചെലവാക്കുമെന്ന് ഇനിയും തീരുമാനിച്ചിട്ടില്ല.
ഈ ആഴ്ച്ചയിലെ മറ്റു വിജയികള്‍ യു.എ.ഇയില്‍ താമസിക്കുന്ന അപര്‍ണ ദീപക്, ബംഗ്ലാദേശില്‍ നിന്നുള്ള ഷമീം ഹുസൈന്‍ ഹന്ന മിയ എന്നിവരയാണ്. ഒക്ടോബര്‍ മാസം ബിഗ് ടിക്കറ്റ് കളിക്കുന്നവര്‍ക്ക് നവംബര്‍ മൂന്നിന് 20 മില്യണ്‍ ദിര്‍ഹം നേടാം. ദിവസേനയുള്ള ഇലക്ട്രോണിക് ഡ്രോയിലും ഓട്ടോമാറ്റിക് ആയി ഉപയോക്താക്കള്‍ക്ക് തൊട്ടടുത്ത ദിവസം പങ്കെടുക്കാം. 24 കാരറ്റ് സ്വര്‍ണ്ണമാണ് ദിവസവും ഒരാള്‍ക്ക് സമ്മാനം നേടാനാകുക.

Related Posts

Leave a Reply

Your email address will not be published. Required fields are marked *