abu dhabi terminal : അബുദാബി വിമാനത്താവളത്തിലെ പുതിയ ടെര്‍മിനലിന്റെ ഉദ്ഘാടന തീയതി പ്രഖ്യാപിച്ചു - Pravasi Vartha UAE

abu dhabi terminal : അബുദാബി വിമാനത്താവളത്തിലെ പുതിയ ടെര്‍മിനലിന്റെ ഉദ്ഘാടന തീയതി പ്രഖ്യാപിച്ചു

അബുദാബി വിമാനത്താവളത്തിലെ പുതിയ ടെര്‍മിനലിന്റെ ഉദ്ഘാടന തീയതി പ്രഖ്യാപിച്ചു. അബുദാബി അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ ടെര്‍മിനല്‍ എ abu dhabi terminal നവംബര്‍ ഒന്നിന് പ്രവര്‍ത്തനം ആരംഭിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. ടെര്‍മിനല്‍ ഔദ്യോഗികമായി പൊതുജനങ്ങള്‍ക്ക് തുറന്നു കൊടുക്കുന്നതിന്റെ ഭാഗമായി ഒക്ടോബര്‍ 31 ന് ഇത്തിഹാദ് എയര്‍വേയ്സ് ഫ്‌ലൈറ്റ് നടത്തും. വാർത്തകളും വിവരങ്ങളു തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക https://chat.whatsapp.com/HvtDqiz0DSf73aDUi6ujV7
എയര്‍ലൈനുകള്‍ രണ്ടാഴ്ച കാലയളവില്‍ മൂന്ന് ഘട്ടങ്ങളിലായി ടെര്‍മിനല്‍ എയിലേക്ക് മാറും:
വിസ് എയര്‍ അബുദാബിയും മറ്റ് 15 അന്താരാഷ്ട്ര എയര്‍ലൈനുകളും നവംബര്‍ ഒന്നിന് പുതിയ ടെര്‍മിനലില്‍ നിന്ന് പറന്നു തുടങ്ങും.
നവംബര്‍ 9 മുതല്‍ ഇത്തിഹാദ് എയര്‍വേയ്സ് പ്രതിദിനം 16 ഫ്ളൈറ്റുകള്‍ നടത്തും. എയര്‍ അറേബ്യ അബുദാബിക്കും മറ്റ് 10 എയര്‍ലൈനുകള്‍ക്കുമൊപ്പം നവംബര്‍ 14-ന് പുതിയ ടെര്‍മിനല്‍ പൂര്‍ണ്ണമായി പ്രവര്‍ത്തനക്ഷമമാകും.
നവംബര്‍ 14 മുതല്‍ 28 എയര്‍ലൈനുകള്‍ ടെര്‍മിനല്‍ എയില്‍ പൂര്‍ണമായി പ്രവര്‍ത്തിക്കും.

Related Posts

Leave a Reply

Your email address will not be published. Required fields are marked *