പലസ്തീന്‍ എഴുത്തുകാരിയുടെ പ്രഖ്യാപിച്ച പുരസ്‌കാരം റദ്ദാക്കി. ഇതിനു പിന്നാലെ ഫ്രാങ്ക്ഫര്‍ട്ട് പുസ്തകമേളയില്‍ നിന്ന് പിന്‍മാറി ഷാര്‍ജ ബുക്ക് അതോറിറ്റി sharjah book authority . പലസ്തീന്‍ എഴുത്തുകാരി അദാനിയ ശിബലിക്ക് പ്രഖ്യാപിച്ച പുരസ്‌കാരമാണ് പലസ്തീന്‍-ഇസ്രായേല്‍ സംഘര്‍ഷം ചൂണ്ടിക്കാട്ടി റദ്ദാക്കിയത്. വാർത്തകളും വിവരങ്ങളു തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക https://chat.whatsapp.com/HvtDqiz0DSf73aDUi6ujV7
1949 ല്‍ ഇസ്രായേലി പട്ടാളം ബലാല്‍സംഗം ചെയ്തു കൊന്ന പലസ്തീനി പെണ്‍കുട്ടിയുടെ കഥ പറയുന്ന ‘മൈനര്‍ ഡീറ്റൈയില്‍’ എന്ന നോവലിനാണ് അവാര്‍ഡ് പ്രഖ്യാപിച്ചിരുന്നത്. എന്നാല്‍, പലസ്തീന്‍-ഇസ്രായേലി സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ ഈ പുരസ്‌കാരം റദ്ദാക്കുകയാണ് എന്ന് സംഘാടകര്‍ അറിയിച്ചു. തീരുമാനം പുറത്തുവന്നതിന് പിന്നാലെ ഈ വര്‍ഷത്തെ ഫ്രാങ്ക്ഫര്‍ട്ട് പുസ്തകമേളയില്‍ നിന്ന് പിന്‍മാറുകയാണെന്ന് ഷാര്‍ജ ബുക്ക് അതോറിറ്റി വ്യക്തമാക്കുകയായിരുന്നു. സംസ്‌കാരവും, പുസ്തകങ്ങളും പരസ്പരം മനസിലാക്കാനും, സംവദിക്കാനുമുള്ളതാണ് എന്ന നിലപാടുള്ളത് കൊണ്ടാണ് പിന്‍മാറ്റമെന്ന് അതോറിറ്റി അറിയിച്ചു.
അന്താരാഷ്ട്ര ബുക്കര്‍ പുരസ്‌കാരത്തിന് നാമനിര്‍ദേശം ലഭിച്ച പുസ്തകമാണ് അദാനിയ ശിബലിയുടെ മൈനര്‍ ഡീട്ടെയില്‍. കഴിഞ്ഞവര്‍ഷമാണ് ഈ രചന ജര്‍മന്‍ ഭാഷയില്‍ പുറത്തിറങ്ങിയത്. ലീബെറാട്ടു പ്രിസ് സാഹിത്യ പുരസ്‌കാരം റദ്ദാക്കാനുള്ള തീരുമാനം എഴുത്തുകാരിയുമായി ആലോചിച്ചെടുത്ത തീരുമാനമെന്നാണ് സംഘാടകര്‍ ആദ്യം പറഞ്ഞിരുന്നതെങ്കിലും പിന്നീട് നിലപാട് മാറ്റി. അവാര്‍ഡ് ആഘോഷിക്കാന്‍ സമയമല്ല ഇപ്പോള്‍ എന്നായി പിന്നീട് വിശദീകരണം.