MoHRE : ലൈസന്‍സില്ലാതെ പ്രവര്‍ത്തിച്ചതിന് യുഎഇയിലെ റിക്രൂട്ട്മെന്റ് ഏജന്‍സികള്‍ അടപ്പിച്ച് അധികൃതര്‍ - Pravasi Vartha UAE

MoHRE : ലൈസന്‍സില്ലാതെ പ്രവര്‍ത്തിച്ചതിന് യുഎഇയിലെ റിക്രൂട്ട്മെന്റ് ഏജന്‍സികള്‍ അടപ്പിച്ച് അധികൃതര്‍

ലൈസന്‍സില്ലാതെ പ്രവര്‍ത്തിച്ചതിന് യുഎഇയിലെ റിക്രൂട്ട്മെന്റ് ഏജന്‍സികള്‍ അടപ്പിച്ച് അധികൃതര്‍. യുഎഇയിലെ നാല് ഗാര്‍ഹിക തൊഴിലാളി റിക്രൂട്ട്മെന്റ് ഏജന്‍സികളാണ് അടച്ചുപൂട്ടിയത്. ലൈസന്‍സില്ലാതെ പ്രവര്‍ത്തിച്ചതിന് ഉടമകള്‍ക്ക് 50,000 ദിര്‍ഹം പിഴയും അധികൃതര്‍ MoHRE ചുമത്തി. വാർത്തകളും വിവരങ്ങളു തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക https://chat.whatsapp.com/HvtDqiz0DSf73aDUi6ujV7
ഹ്യൂമന്‍ റിസോഴ്സസ് ആന്‍ഡ് എമിറേറ്റൈസേഷന്‍ മന്ത്രാലയം അല്‍ ഐന്‍ ആസ്ഥാനമായുള്ള നാല് ഏജന്‍സികളെ പബ്ലിക് പ്രോസിക്യൂഷന് റഫര്‍ ചെയ്തു. നിയമലംഘനം നടത്തുന്ന സ്ഥാപനങ്ങളില്‍ ഗാര്‍ഹിക തൊഴിലാളികള്‍ക്ക് താത്കാലിക താമസ സൗകര്യം ഒരുക്കിയിട്ടുണ്ടെന്നും മന്ത്രാലയം അറിയിച്ചു. MoHRE അംഗീകൃത ഗാര്‍ഹിക തൊഴിലാളി റിക്രൂട്ട്മെന്റ് സ്ഥാപനങ്ങളിലേക്ക് മാറ്റാന്‍ തൊഴിലാളികള്‍ സമ്മതിച്ചു.
ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്റിറ്റി, സിറ്റിസണ്‍ഷിപ്പ്, കസ്റ്റംസ്, പോര്‍ട്ട് സെക്യൂരിറ്റി, അബുദാബി അല്‍ ഐന്‍ ശാഖയിലെ സാമ്പത്തിക വികസന വകുപ്പ് എന്നിവയുടെ സഹകരണത്തോടെ മന്ത്രാലയം നടത്തിയ പരിശോധനയിലാണ് രണ്ടാഴ്ച മുമ്പ് ഏജന്‍സികള്‍ കുടുങ്ങിയത്.
ലൈസന്‍സില്ലാതെ പ്രവര്‍ത്തിച്ചതിന് 2022 മുതല്‍ ഇന്നുവരെ മൊത്തം 45 റിക്രൂട്ട്മെന്റ് സ്ഥാപനങ്ങള്‍ക്കും ഗാര്‍ഹിക തൊഴിലാളി ഏജന്‍സികള്‍ക്കും MoHRE പിഴ ചുമത്തിയിട്ടുണ്ട്. ലൈസന്‍സില്ലാത്ത സ്ഥാപനങ്ങളെ കുറിച്ചുള്ള വിവരങ്ങള്‍ 600590000 എന്ന നമ്പറില്‍ വിളിച്ച് അറിയിക്കണമെന്ന് മന്ത്രാലയം താമസക്കാരെ അറിയിച്ചു.

Related Posts

Leave a Reply

Your email address will not be published. Required fields are marked *