യുഎഇയില്‍ തൊഴില്‍ പരിശീലന കാലത്ത് ജോലി മാറുന്നവര്‍ ഇക്കാര്യം നിര്‍ബന്ധമായും ചെയ്യണം. തൊഴില്‍ പരിശീലന കാലത്ത് ജോലി മാറുന്നവര്‍ നിലവിലുള്ള സ്‌പോണ്‍സറെ രേഖാമൂലം അറിയിക്കണമെന്ന് മാനവവിഭവശേഷി സ്വദേശിവല്‍ക്കരണ മന്ത്രാലയം ministry of human resource department . വാർത്തകളും വിവരങ്ങളു തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക https://chat.whatsapp.com/HvtDqiz0DSf73aDUi6ujV7 ഒരു മാസം മുന്‍പെങ്കിലും തൊഴില്‍ മാറ്റ വിവരങ്ങള്‍ നല്‍കിയിരിക്കണം. യുഎഇയില്‍ തൊഴിലാളികളുടെ പ്രബേഷന്‍ 6 മാസത്തില്‍ കൂടരുതെന്നാണ് നിയമം. ഒരു സപോണ്‍സര്‍ക്ക് കീഴില്‍ ഒരു തവണ മാത്രമാണ് തൊഴില്‍ പരിശീലന കാലം അനുവദിക്കുക. പുതിയ തൊഴിലാളികള്‍ ജോലിയില്‍ പ്രവേശിച്ച ദിവസം മുതല്‍ പ്രബേഷന്‍ കണക്കാക്കും.
തൊഴിലുടമയ്ക്ക് തൊഴിലാളിയുടെ സേവനം ബോധ്യപ്പെടുന്ന ഈ കാലം വിജയകരമായി പൂര്‍ത്തിയാക്കിയാല്‍ പ്രബേഷനും സേവന കാലമായി കണക്കാക്കും. പ്രബേഷന്‍ കാലയളവില്‍ ജീവനക്കാരന്റെ സേവനം തൃപ്തികരമല്ലെങ്കില്‍ തൊഴിലുടമയ്ക്ക് ജോലിയില്‍ നിന്ന് പിരിച്ചുവിടാനും സാധിക്കും. എന്നാല്‍, വീസ റദ്ദാക്കുന്നതിന്റെ 14 ദിവസം മുന്‍പ് ജീവനക്കാരനെ രേഖാമൂലം ഇക്കാര്യങ്ങള്‍ അറിയിച്ചിരിക്കണമെന്നു മന്ത്രാലയം വ്യക്തമാക്കി.
പരിശീലന കാലത്തിനിടെ തൊഴില്‍ മാറുന്നവര്‍ സ്‌പോണ്‍സര്‍ക്കുണ്ടാകുന്ന സാമ്പത്തിക നഷ്ടം പുതിയ തൊഴിലുടമയെക്കൊണ്ട് നികത്തണം. വിദേശങ്ങളില്‍ നിന്നു വീസയെടുത്ത് കൊണ്ടുവരാനുണ്ടായ ചെലവ്, നിയമനത്തോട് അനുബന്ധിച്ചുള്ള ഇതര ചെലവുകളെല്ലാം ഇതില്‍പ്പെടും. വീസ റദ്ദാക്കി രാജ്യം വിടാനാണു താല്‍പര്യമെങ്കില്‍ തൊഴില്‍ കരാര്‍ റദ്ദാക്കുന്നതിന്റെ 14 ദിവസം മുന്‍പ് അക്കാര്യം തൊഴിലുടമയെ അറിയിക്കണമെന്നും മന്ത്രാലയധികൃതര്‍ വ്യക്തമാക്കി. തൊഴില്‍ പരിശീലന കാലത്തുള്ള ജോലി മാറ്റം വ്യവസ്ഥകളോടെ ആയിരിക്കും. നിലവിലുള്ള സ്‌പോണ്‍സറെ രേഖാമൂലം അറിയിക്കാതെ പുതിയ തൊഴില്‍ നേടാനാകില്ല. വ്യവസ്ഥകള്‍ പാലിക്കാനാകാതെ തൊഴില്‍ കരാര്‍ അവസാനിപ്പിക്കുകയാണെങ്കില്‍ നഷ്ട പരിഹാരം നല്‍കേണ്ടി വരും.