ഷാര്‍ജയിലെ റോഡ്സ് ആന്‍ഡ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി (എസ്ആര്‍ടിഎ) മ്ലീഹ റോഡ് ഭാഗികമായി അടച്ചിടുമെന്ന് പ്രഖ്യാപിച്ചു. ഒക്ടോബര്‍ 15 മുതല്‍ നവംബര്‍ 11 വരെ റോഡ് ഉപയോക്താക്കള്‍ക്ക് ഹൈവേയുടെ ഒരു ഭാഗം ഉപയോഗിക്കാന്‍ കഴിയില്ലെന്ന് എക്സിലെ പോസ്റ്റില്‍ എസ്ആര്‍ടിഎ srta അറിയിച്ചു. വാർത്തകളും വിവരങ്ങളു തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക https://chat.whatsapp.com/HvtDqiz0DSf73aDUi6ujV7
റോഡിന്റെ കാര്യക്ഷമത വര്‍ദ്ധിപ്പിക്കുന്നതിനായി അറ്റകുറ്റപ്പണികള്‍ നടത്തുന്നതിനായാണ് അടച്ചിടുന്നതെന്ന് അതോറിറ്റി പോസ്റ്റില്‍ പറഞ്ഞു. ട്രാഫിക് സിഗ്‌നലുകള്‍ പിന്തുടരാനും ആവശ്യമെങ്കില്‍ ബദല്‍ വഴികള്‍ തേടാനും ഡ്രൈവര്‍മാരോട് അധികൃതര്‍ നിര്‍ദ്ദേശിച്ചു.