rescue center : യുഎഇ: മലനിരകളില്‍ കുടുങ്ങിയയാളെ രക്ഷപ്പെടുത്തിയ ശേഷം എയര്‍ലിഫ്റ്റ് ചെയ്ത് അധികൃതര്‍; വീഡിയോ കാണാം - Pravasi Vartha UAE

rescue center : യുഎഇ: മലനിരകളില്‍ കുടുങ്ങിയയാളെ രക്ഷപ്പെടുത്തിയ ശേഷം എയര്‍ലിഫ്റ്റ് ചെയ്ത് അധികൃതര്‍; വീഡിയോ കാണാം

ഫുജൈറയിലെ മലനിരകളില്‍ കുടുങ്ങിയയാളെ രക്ഷപ്പെടുത്തി അധികൃതര്‍. ഫുജൈറയിലെ മലനിരകളില്‍ കുടുങ്ങിയയാളെ രക്ഷിക്കാന്‍ യുഎഇയുടെ എമര്‍ജന്‍സി റെസ്പോണ്‍സ് ടീം രക്ഷാദൗത്യം നടത്തി. വാർത്തകളും വിവരങ്ങളു തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക https://chat.whatsapp.com/HvtDqiz0DSf73aDUi6ujV7 അവശനിലയില്‍ കണ്ടെത്തിയ അദ്ദേഹത്തെ വിമാനമാര്‍ഗം എമിറേറ്റിലെ ആശുപത്രിയിലേക്ക് മാറ്റി.
ഫുജൈറ പോലീസിന്റെയും സിവില്‍ ഡിഫന്‍സിന്റെയും സഹായത്തോടെ ഓപ്പറേഷന്‍ നടത്തിയ നാഷണല്‍ സെര്‍ച്ച് ആന്‍ഡ് റെസ്‌ക്യൂ സെന്റര്‍ (എന്‍എസ്ആര്‍സി) rescue center പറയുന്നത് പ്രകാരം കഠിനമായ തളര്‍ച്ചയിലാണ് അദ്ദേഹത്തെ കണ്ടെത്തിയത്. ഒരു ഹെലികോപ്റ്റര്‍ സ്ഥലത്തേക്ക് അയച്ചു, ശേഷം രക്ഷാപ്രവര്‍ത്തകര്‍് അദ്ദേഹത്തെ എമിറേറ്റിലെ ആശുപത്രിയിലേക്ക് എയര്‍ലിഫ്റ്റ് ചെയ്തു.
പര്‍വതങ്ങളില്‍ ഇറങ്ങുമ്പോള്‍ കൂടുതല്‍ മുന്‍കരുതല്‍ എടുക്കണമെന്ന് അധികൃതര്‍ താമസക്കാരെയും സന്ദര്‍ശകരെയും വീണ്ടും വീണ്ടും ഓര്‍മ്മിപ്പിക്കാറുണ്ട്. മുമ്പത്തെ ഒരു ബോധവല്‍ക്കരണ ഡ്രൈവില്‍, യാത്ര ശ്രദ്ധാപൂര്‍വ്വം ആസൂത്രണം ചെയ്യുകയും അധിക ഭക്ഷണവും വെള്ളവും കൊണ്ടുവരികയും ചെയ്യണമെന്ന് അധികൃതര്‍ അറിയിക്കുകയും ചില അതിജീവന ടിപ്പുകള്‍ വ്യക്തമാക്കുകയും ചെയ്തിരുന്നു. ഫോണുകള്‍ പൂര്‍ണ്ണമായി ചാര്‍ജ്ജ് ചെയ്തിരിക്കണം, അതിനാല്‍ അടിയന്തിര സാഹചര്യങ്ങളില്‍, കാല്‍നടയാത്രക്കാര്‍ക്ക് ഉടന്‍ തന്നെ 999 ഡയല്‍ ചെയ്യാന്‍ കഴിയും.

Related Posts

Leave a Reply

Your email address will not be published. Required fields are marked *