കടല്‍ തീരത്ത് കൂറ്റന്‍ തിമിംഗലത്തിന്റെ ജഡം പൊങ്ങി. റാസല്‍ഖൈമ തീരത്താണ് rak coast കൂറ്റന്‍ തിമിംഗലത്തിന്റെ ജഡം വെള്ളത്തില്‍ പൊങ്ങിക്കിടക്കുന്ന നിലയില്‍ കണ്ടെത്തിയത്. അല്‍ ജസീറ അല്‍ ഹംറ ക്രീക്കില്‍ നിന്ന് ഏകദേശം 8 കിലോമീറ്റര്‍ അകലെ പ്രാദേശിക മത്സ്യത്തൊഴിലാളി നുഖത്ത ഹുമൈദ് അല്‍ സാബിയാണ് 31 മീറ്റര്‍ നീളമുള്ള തിമിംഗലത്തിന്റെ ജഡം കണ്ടത്. വാർത്തകളും വിവരങ്ങളു തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക https://chat.whatsapp.com/HvtDqiz0DSf73aDUi6ujV7
രാവിലെ മത്സ്യബന്ധനത്തിന് പോകവെയാണ് തിമിംഗലത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടതെന്ന് അല്‍ സാബി പറഞ്ഞു. 31 മീറ്റര്‍ വരെ നീളവും 3,000 കിലോഗ്രാം ഭാരവുമുള്ള ‘ബലീന്‍’ തിമിംഗലത്തിന്റെ ജഡം കാണാന്‍ ആളുകള്‍ കൂട്ടമായെത്തി. സ്വാഭാവികമായി ആയുസ്സ് തീര്‍ന്നതുകൊണ്ടോ, കപ്പലുമായുള്ള കൂട്ടിയിടിയോ, കൊലയാളി തിമിംഗലം വേട്ടയാടുകയോ ചെയ്തതിനാലാവാം തിമിംഗലം ചത്തതെന്നാണ് കരുതുന്നത്. അഴുകുന്നതിനാല്‍ രൂക്ഷമായ ദുര്‍ഗന്ധം വമിക്കുന്നതായും വിവിധ മത്സ്യങ്ങള്‍ അതിനെ ഭക്ഷിക്കുന്നതായും അദ്ദേഹം പരഞ്ഞു.
അതോറിറ്റി സ്ഥിതിഗതികള്‍ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണ്. തിമിംഗലത്തിന്റെ സാന്നിധ്യത്തെക്കുറിച്ച് പ്രാദേശിക മത്സ്യത്തൊഴിലാളികള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. അഴുകിയ തിമിംഗലം ഒലിച്ചുപോകാതിരിക്കാന്‍ ഉചിതമായ നടപടികള്‍ സ്വീകരിക്കാന്‍ പ്രത്യേക സംഘത്തെ ഏകോപിപ്പിക്കുന്നു.
ബലീന്‍ വിഭാഗത്തില്‍ പെട്ടതാണ് ഈ തിമിംഗലമെന്ന് റാസല്‍ഖൈമയിലെ പരിസ്ഥിതി സംരക്ഷണ വികസന അതോറിറ്റിയുടെ (ഇപിഡിഎ) എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഡോ. സെയ്ഫ് അല്‍ ഗൈസ് പറഞ്ഞു. മൂന്ന് ദിവസം മുമ്പ് 16 നോട്ടിക്കല്‍ മൈല്‍ അകലെയാണ് തിമിംഗലത്തെ കണ്ടെത്തിയതെന്നും കഴിഞ്ഞ രണ്ട് ദിവസമായി ക്രമേണ തീരത്തോട് അടുക്കുകയായിരുന്നുവെന്നും വിശദീകരിച്ചു.