ncm : യുഎഇയിലെ ചിലയിടങ്ങളില്‍ കനത്ത മഴ; 'അപകടകരമായ കാലാവസ്ഥ'യെക്കുറിച്ച് നിവാസികള്‍ക്ക് മുന്നറിയിപ്പ്; വീഡിയോ കാണാം - Pravasi Vartha WEATHER

ncm : യുഎഇയിലെ ചിലയിടങ്ങളില്‍ കനത്ത മഴ; ‘അപകടകരമായ കാലാവസ്ഥ’യെക്കുറിച്ച് നിവാസികള്‍ക്ക് മുന്നറിയിപ്പ്; വീഡിയോ കാണാം

രാജ്യത്തിന്റെ കിഴക്കന്‍ ഭാഗങ്ങളില്‍ കനത്ത മഴ. ഫുജൈറ, റാസല്‍ഖൈമ തുടങ്ങിയ പ്രദേശങ്ങളിലാണ് മഴ പെയ്തത്. രാജ്യത്തിന്റെ കിഴക്കന്‍ മേഖലകളില്‍ മഴ പെയ്യുമെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം ncm നേരത്തെ പ്രവചിച്ചിരുന്നു. ഈ പ്രദേശങ്ങളില്‍ പുറത്ത് പോകുന്നതിനും അപകടകരമായ കാലാവസ്ഥയില്‍ ജാഗ്രത പാലിക്കുന്നതിനും NCM യെല്ലോ, ഓറഞ്ച് അലേര്‍ട്ട് നല്‍കിയിട്ടുണ്ട്. വാർത്തകളും വിവരങ്ങളു തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക https://chat.whatsapp.com/HvtDqiz0DSf73aDUi6ujV7
ചില പ്രദേശങ്ങളിലെ മഴയെക്കുറിച്ച് നിവാസികള്‍ക്ക് മുന്നറിയിപ്പ് നല്‍കുന്നതിനിടയില്‍ ട്വിറ്ററിലെ പോസ്റ്റുകളില്‍ ക്ലൗഡ് സീഡിംഗിനെ കുറിച്ചും അധികൃതര്‍ പരാമര്‍ശിച്ചു.
സ്റ്റോം സെന്റര്‍ മഴയുടെ നിരവധി വീഡിയോകള്‍ പോസ്റ്റ് ചെയ്തു. ദിബ്ബയിലെയും മസാഫി മേഖലയിലെയും തെരുവുകളില്‍ പെയ്യുന്ന മഴയുടെ ഈ അതിശയിപ്പിക്കുന്ന ദൃശ്യങ്ങള്‍ നോക്കൂ. ഇടത്തരം മുതല്‍ ശക്തമായ മഴയില്‍ കാറുകള്‍ കടന്നുപോകുമ്പോള്‍ തെരുവുകള്‍ മഴവെള്ളം നിറഞ്ഞൊഴുകുന്നതായി കാണാം. അതേസമയം ഇന്നത്തെ കുറഞ്ഞ താപനില 21 ഡിഗ്രി സെല്‍ഷ്യസ് ആണ്. കൂടിയ താപനില 41 ഡിഗ്രി സെല്‍ഷ്യസില്‍ എത്തും.

Related Posts

Leave a Reply

Your email address will not be published. Required fields are marked *