dubai airport : യുഎഇ: ബാഗില്‍ എന്താണ് ഉളളതെന്ന ചോദ്യത്തിന് ബോംബ് ഒന്നും കൊണ്ടു വന്നിട്ടില്ലെന്ന് ഉത്തരം; ഇന്ത്യക്കാരന് തടവും നാടുകടത്തലും; സംഭവം ഇങ്ങനെ - Pravasi Vartha DUBAI

dubai airport : യുഎഇ: ബാഗില്‍ എന്താണ് ഉളളതെന്ന ചോദ്യത്തിന് ബോംബ് ഒന്നും കൊണ്ടു വന്നിട്ടില്ലെന്ന് ഉത്തരം; ഇന്ത്യക്കാരന് തടവും നാടുകടത്തലും; സംഭവം ഇങ്ങനെ

ബാഗില്‍ എന്താണ് ഉളളതെന്ന ചോദ്യത്തിന് ബോംബ് ഒന്നും കൊണ്ടു വന്നിട്ടില്ലെന്ന് ഉത്തരം പറഞ്ഞ ഇന്ത്യക്കാരന് ശിക്ഷ. എയര്‍പോര്‍ട്ട് ജീവനക്കാരിയോട് dubai airport തര്‍ക്കുത്തരം പറഞ്ഞ തമിഴ്‌നാട് സ്വദേശിക്ക് ഒരു മാസം തടവും നാടുകടത്തലും ശിക്ഷ ലഭിച്ചു. വാർത്തകളും വിവരങ്ങളു തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക https://chat.whatsapp.com/HvtDqiz0DSf73aDUi6ujV7  സൗദിയില്‍ ഒരു കംപ്യൂട്ടര്‍ കമ്പനി ശൃഖലയില്‍ ഉന്നത ഉദ്യോഗസ്ഥനായ ഇയാള്‍ കമ്പനി ആവശ്യത്തിനായി നിരന്തരം മറ്റു രാജ്യങ്ങളിലേക്ക് യാത്ര പതിവുള്ളതായിരുന്നു.
ഇത്തവണ ദുബായിലേക്ക് പോകുവാന്‍ എത്തിയപ്പോഴായിരുന്നു സംഭവം. ബാഗില്‍ എന്താണ് ഉള്ളത് എന്ന് കൗണ്ടറിലുണ്ടായിരുന്ന ജീവനക്കാരിയുടെ ആവര്‍ത്തിച്ചുള്ള ചോദ്യത്തില്‍ അനിഷ്ടം പ്രകടിപ്പിച്ച് ധാര്‍ഷ്ഠ്യത്തോട് പറഞ്ഞ മറുപടിയാണ് കുഴപ്പത്തില്‍ ചാടിച്ചതെന്നും സാമൂഹിക പ്രവര്‍ത്തകര്‍ സൂചിപ്പിക്കുന്നു. പെരുമാറ്റത്തില്‍ സംശയം തോന്നിയതോടെ സുരക്ഷാസേനയും മറ്റും വന്ന് പരിശോധന നടത്തി കൂടുതല്‍ അന്വേഷണത്തിനായി അറസ്റ്റ് ചെയ്തു.
യാത്ര മുടങ്ങിയതായും തിരികെ വീട്ടിലേക്ക് വരുമെന്നുമുള്ള വിവരം ഇതിനിടെ ഭാര്യയെ വിളിച്ചറിയിച്ചിരുന്നു. തിരികെ എത്താനുള്ള സമയം കഴിഞ്ഞതോടെ ഭര്‍ത്താവ് എയര്‍പോര്‍ട്ടില്‍ കുടുങ്ങിയെന്ന് കാണിച്ച് ഇന്ത്യന്‍ എംബസിയുമായി ബന്ധപ്പെട്ട് ഭാര്യ സഹായം തേടി. അതിനെ തുടര്‍ന്ന് ഇന്ത്യന്‍ എംബസി അധികൃതര്‍ കിഴക്കന്‍ പ്രവിശ്യയിലെ എംബസി ജീവകാരുണ്യവിഭാഗം വൊളന്റിയര്‍മാരായ മഞ്ജു മണിക്കുട്ടനെയും പത്മനാഭന്‍ മണിക്കുട്ടനെയും ചുമതലപ്പെടുത്തുകയായിരുന്നു. തുടര്‍ന്ന് ഇരുവരും ഇതുമായി ബന്ധപ്പെട്ട നിയമ കേന്ദ്രങ്ങളെയും പൊലീസിനെയും സമീപിച്ചപ്പോഴാണ് ഇയാള്‍ക്കെതിരെ നിയമനടപടി സ്വീകരിച്ചതായി മനസ്സിലായത്.
വിമാനത്താവള സുരക്ഷാ ജീവനക്കാരോട് സഹകരിക്കാത്തതിനും മോശം പെരുമാറ്റത്തിനുമാണ് ശിക്ഷ ലഭിച്ചതെന്ന് ഈ കേസില്‍ ഇടപ്പെട്ട ഇന്ത്യന്‍ എംബസി സാമൂഹിക പ്രവര്‍ത്തകര്‍ പറഞ്ഞു.

Related Posts

Leave a Reply

Your email address will not be published. Required fields are marked *