self driving taxi : ദുബായ് കീഴടക്കാന്‍ ഡ്രൈവറില്ലാ ടാക്‌സികള്‍ വരുന്നു; പരീക്ഷണയോട്ടം ആരംഭിച്ചു - Pravasi Vartha DUBAI

self driving taxi : ദുബായ് കീഴടക്കാന്‍ ഡ്രൈവറില്ലാ ടാക്‌സികള്‍ വരുന്നു; പരീക്ഷണയോട്ടം ആരംഭിച്ചു

ദുബായ് കീഴടക്കാന്‍ ഡ്രൈവറില്ലാ ടാക്‌സികള്‍ വരുന്നു; പരീക്ഷണയോട്ടം ആരംഭിച്ചു. ഡ്രൈവറില്ലാ ടാക്‌സികളുടെ പരീക്ഷണയോട്ടം ദുബായിലെ ജുമൈറ ഒന്നില്‍ ആരംഭിച്ചു. സ്വയം നിയന്ത്രിത വാഹന കമ്പനിയായ ക്രൂസുമായി ചേര്‍ന്നാണ് പദ്ധതി നടപ്പാക്കുന്നതെന്ന് ദുബായ് റോഡ്‌സ് ആന്‍ഡ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി (ആര്‍ടിഎ) അറിയിച്ചു. പരീക്ഷണം വിജയിച്ചാല്‍ ഡ്രൈവറില്ലാ ടാക്‌സികള്‍ self driving taxi വ്യാപിപ്പിക്കും. വാർത്തകളും വിവരങ്ങളു തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക https://chat.whatsapp.com/HvtDqiz0DSf73aDUi6ujV7
വിവിധ മേഖലകളില്‍ സ്വയം നിയന്ത്രിത വാഹനങ്ങള്‍ വ്യാപിപ്പിച്ച് സേവനം കൂടുതല്‍ സ്മാര്‍ട്ടാക്കുകയാണ് ആര്‍ടിഎയുടെ ലക്ഷ്യം. ദുബായിലെ താമസക്കാരുടെയും വിനോദ സഞ്ചാരികളുടെയും സന്ദര്‍ശകരുടെയും ക്ഷേമവും സുരക്ഷയും ശക്തിപ്പെടുത്തുന്നതിനൊപ്പം കൂടുതല്‍ വിദേശ നിക്ഷേപം ദുബായിലേക്ക് ആകര്‍ഷിക്കാനാകുമെന്നും കരുതുന്നു. 7 വര്‍ഷത്തിനകം പൊതുഗതാഗത രംഗത്തെ 25% വാഹനങ്ങള്‍ സ്വയം നിയന്ത്രിത വാഹനങ്ങളാക്കി മാറ്റാനാണ് ദുബായുടെ പദ്ധതി. അബുദാബിയില്‍ മാസങ്ങളായി സ്വയം നിയന്ത്രിത വാഹനങ്ങള്‍ വിവിധ മേഖലകളില്‍ സര്‍വീസ് നടത്തുന്നുണ്ട്.
ഉയര്‍ന്ന സുരക്ഷാ സംവിധാനങ്ങളും ഇതിലുണ്ട്. അത്യാധുനിക ക്യാമറ, സെന്‍സര്‍ തുടങ്ങി നൂതന സാങ്കേതിക വിദ്യകളുടെ സഹായത്തോടെയാണ് ഇവ സര്‍വീസ് നടത്തുന്നത്. മുന്നിലും പിന്നിലും വശങ്ങളിലുമുള്ള മാര്‍ഗതടസ്സം കണ്ട് സ്വയം പ്രവര്‍ത്തിക്കാനും ഇവയ്ക്ക് സാധിക്കും.

Related Posts

Leave a Reply

Your email address will not be published. Required fields are marked *