ഗാസയില്‍ ഇസ്രായേല്‍ നടത്തിയ ആക്രമണത്തില്‍ വിദേശികളടക്കം 13 ബന്ദികള്‍ കൊല്ലപ്പെട്ടതായി ഹമാസ്. വടക്കന്‍ ഗാസ മുനമ്പില്‍ northern gaza കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ ഇസ്രായേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ ബന്ദികളായ 13 ഇസ്രായേലികളും വിദേശികളും കൊല്ലപ്പെട്ടുവെന്ന് ഹമാസിന്റെ സായുധ വിഭാഗം അറിയിച്ചു. വാർത്തകളും വിവരങ്ങളു തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക https://chat.whatsapp.com/HvtDqiz0DSf73aDUi6ujV7
ശനിയാഴ്ച അപ്രതീക്ഷിത ആക്രമണം ആരംഭിച്ചതിന് ശേഷം സിവിലിയന്മാരും സുരക്ഷാ സേനയും ഉള്‍പ്പെടെ 150 ലധികം പേരെ ഹമാസ് ബന്ദികളാക്കിയതായി ഇസ്രായേല്‍ പറയുന്നു. 1,200-ലധികം പേരുടെ ജീവന്‍ അപഹരിച്ച ആക്രമണത്തില്‍ ഗാസ അതിര്‍ത്തിക്കടുത്തുള്ള ഇസ്രായേല്‍ കമ്മ്യൂണിറ്റികള്‍ക്ക് നേരെ ഇരച്ചുകയറുകയും റോക്കറ്റുകളുടെ ബാരേജ് പ്രയോഗിക്കുകയും ചെയ്തു.
ഇസ്രയേലി യുദ്ധവിമാനങ്ങള്‍ ലക്ഷ്യമിട്ട അഞ്ച് സ്ഥലങ്ങളില്‍ ‘വിദേശികളടക്കം പതിമൂന്ന് തടവുകാര്‍’ കൊല്ലപ്പെട്ടതായി എസെദീന്‍ അല്‍ ഖസ്സാം ബ്രിഗേഡ്‌സ് പ്രസ്താവനയില്‍ പറഞ്ഞു. 2.4 ദശലക്ഷം ആളുകള്‍ തിങ്ങിപ്പാര്‍ക്കുന്ന ഗാസ മുനമ്പില്‍ ഇസ്രായേല്‍ വ്യോമാക്രമണവും പീരങ്കി ആക്രമണവും നടത്തി, കെട്ടിടങ്ങള്‍ നിരപ്പാക്കി. ആക്രമണത്തില്‍ 1,500-ലധികം ആളുകള്‍ കൊല്ലപ്പെട്ടു. ഗാസയിലെ ഹമാസ് മീഡിയ ഓഫീസ് പറയുന്നതനുസരിച്ച്, മരിച്ചവരില്‍ 500 കുട്ടികളെങ്കിലും ഉള്‍പ്പെടുന്നു.