gulf tourist visa : ഗള്‍ഫ് ഏകീകൃത ടൂറിസ്റ്റ് വിസയുടെ നിരക്കുകള്‍ പ്രഖ്യാപിക്കാന്‍ ഒരുങ്ങുന്നു - Pravasi Vartha visa

gulf tourist visa : ഗള്‍ഫ് ഏകീകൃത ടൂറിസ്റ്റ് വിസയുടെ നിരക്കുകള്‍ പ്രഖ്യാപിക്കാന്‍ ഒരുങ്ങുന്നു

ഗള്‍ഫ് ഏകീകൃത ടൂറിസ്റ്റ് വിസയുടെ നിരക്കുകള്‍ പ്രഖ്യാപിക്കാന്‍ ഒരുങ്ങുന്നു. നടപ്പാക്കാനിരിക്കുന്ന ഗള്‍ഫ് ഏകീകൃത ടൂറിസ്റ്റ് വിസയുടെ gulf tourist visa നിരക്കുകള്‍ ഉടന്‍ പ്രഖ്യാപിക്കും. ഡിസംബറിലാണ് ഇതുസംബന്ധിച്ചുള്ള നിരക്കുകള്‍ പ്രഖ്യാപിക്കുക. ഒറ്റവിസകൊണ്ട് ടൂറിസ്റ്റുകള്‍ക്ക് ആറ് ഗള്‍ഫ് രാജ്യങ്ങളും സന്ദര്‍ശിക്കാനുള്ള അവസരം ഉടനുണ്ടാകുമെന്ന് യു.എ.ഇ. സാമ്പത്തികകാര്യമന്ത്രി അബ്ദുല്ല ബിന്‍ തൗഖും അറിയിച്ചിരുന്നു. വാർത്തകളും വിവരങ്ങളു തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക https://chat.whatsapp.com/HvtDqiz0DSf73aDUi6ujV7 പുതിയ ടൂറിസ്റ്റ് വിസപ്രകാരം ഗള്‍ഫ് രാജ്യങ്ങളിലെ സ്വദേശി പൗരന്മാര്‍ക്കും വിദേശികള്‍ക്കും സ്വതന്ത്രമായി ആറ് ഗള്‍ഫ് രാജ്യങ്ങളില്‍ സന്ദര്‍ശനം നടത്താം. വിസ നിലവില്‍വരുന്നതോടെ ട്രാന്‍സിറ്റ് വിസ ആവശ്യമുണ്ടാകില്ല. യു.എ.ഇ., സൗദി അറേബ്യ, കുവൈത്ത്, ഖത്തര്‍, ബഹ്റൈന്‍, ഒമാന്‍ എന്നീ രാജ്യങ്ങള്‍ ഒറ്റവിസയില്‍ സന്ദര്‍ശിക്കാനുള്ള സൗകര്യമാണ് ഏകീകൃത വിസയിലൂടെ ഒരുങ്ങുന്നത്.

Related Posts

Leave a Reply

Your email address will not be published. Required fields are marked *