രാഹുൽ ഗാന്ധിയ്ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നതിൻറെ ഭാഗമായി, expat മക്കയിലെ പള്ളിയില്‍ വച്ച് ‘ഭാരത് ജോഡോ യാത്ര’യുടെ പ്ലക്കാര്‍ഡ് ഉയര്‍ത്തിയതിൻറെ പേരിൽ അറസ്റ്റിലായ നേതാവ് തിരികെ നാട്ടിലെത്തി.സൗദി അറേബ്യൻ പോലീസാണ് ശിക്ഷ വിധിച്ചത് 8 മാസം ശിക്ഷ നല്‍കിയത്. മദ്ധ്യപ്രദേശ് സ്വദേശിയായ റാസ ഖാദ്രിയാണ് ജയില്‍ വാസത്തിന് ശേഷം ഇന്ത്യയിലേക്ക് മടങ്ങിയെത്തിയത്. നിവാരി ജില്ലയിലെ യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റാണ് റാസ. 2023 ജനുവരിയിലാണ് സംഭവം നടന്നത്. വാർത്തകളും വിവരങ്ങളു തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക https://chat.whatsapp.com/HvtDqiz0DSf73aDUi6ujV7
സംഭവത്തെ കുറിച്ച് റാസ പറയുന്നതിങ്ങനെ; “അമ്മൂമ്മയ്‌ക്കൊപ്പം ഹജ്ജിന് പോയതാണ് റാസ. അവിടെ വച്ച് തനിക്ക് ഭാരത് ജോഡോയുടെ പ്ലക്കാര്‍ഡ് ലഭിക്കുകയായിരുന്നുവെന്ന് ഇയാള്‍ പറയുന്നു. ചിത്രമെടുത്ത് സമൂഹമാദ്ധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തതോടെ കോണ്‍ഗ്രസിന്റെ നേതാക്കളടക്കം ഷെയര്‍ ചെയ്തു. സംഭവം വൈറലായതോടെയാണ് മക്ക സിറ്റിയിലെ റൂമിലെത്തി സൗദി അറേബ്യൻ പോലീസ് തന്നെ അറസ്റ്റ് ചെയ്യുകയായിരുന്നു. “
ജയിലിലെ അനുഭവത്തെ കുറിച്ചും ആരും തന്നെ സഹായിച്ചില്ല എന്നും റാസ മാധ്യമങ്ങളോട് പറഞ്ഞു. ഉണങ്ങിയ റൊട്ടി മാത്രമാണ് കഴിക്കാൻ ലഭിച്ചതെന്നും തന്നെ പോലീസ് ഉദ്യോഗസ്ഥര്‍ ഉറങ്ങാൻ പോലും അനുവദിച്ചില്ല.രണ്ട് മാസത്തോളം ഇരുട്ടുമുറിയിലാണ് കിടന്നത്. വായില്‍ വെള്ളം ഒഴിച്ച് എപ്പോഴും ഉണര്‍ത്തും. മാനസികമായി വലിയ പീഡനമാണ് താൻ അനുഭവിച്ചതെന്നും റാസ പറഞ്ഞു.