rak police : യുഎഇ: വയോധികനെ ഇടിച്ചിട്ട് ഡ്രൈവര്‍ കടന്ന് കളഞ്ഞു; മണിക്കൂറുകള്‍ക്കുള്ളില്‍ പിടികൂടി അധികൃതര്‍ - Pravasi Vartha UAE

rak police : യുഎഇ: വയോധികനെ ഇടിച്ചിട്ട് ഡ്രൈവര്‍ കടന്ന് കളഞ്ഞു; മണിക്കൂറുകള്‍ക്കുള്ളില്‍ പിടികൂടി അധികൃതര്‍

വയോധികനെ ഇടിച്ചിട്ട് കടന്ന് കളഞ്ഞയാളെ മണിക്കൂറുകള്‍ക്കുള്ളില്‍ പിടികൂടി അധികൃതര്‍. ഇന്ന് പുലര്‍ച്ചെ റാസല്‍ഖൈമയില്‍ വെച്ച് 67 കാരനായ ഏഷ്യക്കാരനെ ഇടിച്ചിട്ട് കടന്നയാളെയാണ് പൊലീസ് അറസ്റ്റ് rak police ചെയ്തത്. സംഭവത്തില്‍ 35 കാരനായ ഡ്രൈവര്‍ പിടിയിലായി. അപകടത്തില്‍ വയോധികന് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. വാർത്തകളും വിവരങ്ങളു തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക https://chat.whatsapp.com/HvtDqiz0DSf73aDUi6ujV7
പുലര്‍ച്ചെ 5.42 ന് അപകടത്തെക്കുറിച്ച് റിപ്പോര്‍ട്ട് ലഭിച്ചപ്പോള്‍ ഉടന്‍ തന്നെ പ്രത്യേക ടാസ്‌ക് ഫോഴ്സിന് രൂപം നല്‍കിയതായി റാസല്‍ഖൈമ പോലീസ് അറിയിച്ചു. സെര്‍ച്ച് ആന്‍ഡ് ട്രാഫിക് കണ്‍ട്രോള്‍ വിഭാഗം അധികൃതര്‍ എമിറേറ്റിലെ അന്നബ ഏരിയയിലെ സ്ഥലത്തേക്ക് കുതിച്ചു. എമിറേറ്റിലെ സ്മാര്‍ട്ട് ക്യാമറകള്‍ വഴി മിനിറ്റുകള്‍ക്കകം വാഹനം ട്രാക്ക് ചെയ്യാന്‍ പോലീസിന് കഴിഞ്ഞതായി റാസല്‍ഖൈമ പോലീസിന്റെ ട്രാഫിക് ആന്‍ഡ് പട്രോള്‍ വിഭാഗം ഡയറക്ടര്‍ കേണല്‍ ഡോ. മുഹമ്മദ് അബ്ദുല്ല അല്‍-ബഹാര്‍ പറഞ്ഞു.
ഡ്രൈവറെ നിയമനടപടികള്‍ക്കായി അധികാരികള്‍ക്ക് കൈമാറി. എല്ലാ സമയത്തും ട്രാഫിക് നിയമങ്ങളും ചട്ടങ്ങളും പാലിക്കാനും ജീവനും സ്വത്തിനും സുരക്ഷ ഉറപ്പാക്കാന്‍ സഹായിക്കാനും കേണല്‍ അല്‍ ബഹാര്‍ റോഡ് ഉപയോക്താക്കളോട് അഭ്യര്‍ത്ഥിച്ചു.

Related Posts

Leave a Reply

Your email address will not be published. Required fields are marked *