ദുബായിലെ പുതിയ കെട്ടിടങ്ങള്‍ക്ക് ‘വൂസൂല്‍’ മുദ്ര നിര്‍ബന്ധമാക്കി അധികൃതര്‍. നിശ്ചയദാര്‍ഢ്യമുള്ളവര്‍ക്ക് പ്രവേശനക്ഷമത ഉറപ്പുനല്‍കുന്നതിനുള്ള വൂസൂല്‍ മുദ്ര ദുബായിലെ കെട്ടിടങ്ങളില്‍ നിര്‍ബന്ധമാക്കി. എമിറേറ്റിലെ എല്ലാ പുതിയകെട്ടിടങ്ങള്‍ക്കും ‘വൂസൂല്‍’ മുദ്ര ഉണ്ടായിരിക്കണമെന്ന് ദുബായ് മുനിസിപ്പാലിറ്റി dubai municipality അധികൃതര്‍ പറഞ്ഞു. വാർത്തകളും വിവരങ്ങളു തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക https://chat.whatsapp.com/HvtDqiz0DSf73aDUi6ujV7 നിശ്ചയദാര്‍ഢ്യമുള്ളവരുടെ ജീവിത നിലവാരം മെച്ചപ്പെടുത്താനായുള്ള ആക്‌സസ് എബിലിറ്റീസ് എക്‌സ്പോയിലാണ് വൂസൂല്‍ മുദ്ര അവതരിപ്പിച്ചത്.
ദുബായില്‍ കെട്ടിട നിര്‍മാണരീതികള്‍ ഏകീകരിക്കുന്നതിനുള്ള ദുബായ് ബില്‍ഡിങ് കോഡ് പ്രകാരമാണ് വൂസൂല്‍ മുദ്ര നിര്‍ബന്ധമാക്കാന്‍ മുനിസിപ്പാലിറ്റി അധികൃതര്‍ തീരുമാനിച്ചത്. താമസം, വ്യാപാരം, മാര്‍ക്കറ്റ് തുടങ്ങി എല്ലാവിധ കെട്ടിടങ്ങള്‍ക്കും നിബന്ധന ബാധകമായിരിക്കും. വൂസൂല്‍ മുദ്ര നിര്‍മാണ അനുമതികള്‍ അംഗീകരിക്കുന്നതിനുള്ള പ്രധാന മാനദണ്ഡമായി കണക്കാക്കും. ദുബായിലെ കെട്ടിടങ്ങള്‍ കൂടുതല്‍ നിശ്ചയദാര്‍ഢ്യ സൗഹൃദമാക്കി മാറ്റുന്നതിനാണ് പുതിയമുദ്ര അവതരിപ്പിച്ചത്.
നിശ്ചയദാര്‍ഢ്യമുള്ളവര്‍ക്കുകൂടി അനുയോജ്യമായ കെട്ടിടങ്ങള്‍, എളുപ്പത്തില്‍ പ്രവേശിക്കാനാവുന്ന വാതിലുകള്‍, എന്‍ട്രി-എക്‌സിറ്റ് കവാടങ്ങള്‍, അനുയോജ്യമായ നടപ്പാതകള്‍, ആരോഗ്യ സേവനങ്ങള്‍, പ്രത്യേക മുറികള്‍, പാര്‍ക്കിങ് സ്ഥലങ്ങള്‍ തുടങ്ങിയ സൗകര്യങ്ങള്‍ ഉറപ്പാക്കിയാല്‍ മാത്രമേ കെട്ടിടങ്ങള്‍ക്ക് നിര്‍മാണ അനുമതി ലഭിക്കുകയുള്ളൂവെന്ന് ദുബായ് മുനിസിപ്പാലിറ്റി ഡയറക്ടര്‍ ജനറല്‍ ദാവൂദ് അല്‍ ഹജ്രി പറഞ്ഞു.