സര്‍വീസ് ആരംഭിക്കാനൊരുങ്ങി യുഎഇയിലെ പുതിയ ഓള്‍-ബിസിനസ് ക്ലാസ് എയര്‍ലൈന്‍. ദുബായ് ആസ്ഥാനമായുള്ള ആഡംബര എയര്‍ലൈനായ സ്റ്റാര്‍ട്ടപ്പ് ബിയോണ്ട് ആണ് വാണിജ്യ പ്രവര്‍ത്തനങ്ങള്‍ business flight പ്രഖ്യാപിച്ചത്. ഉദ്ഘാടന വിമാനങ്ങള്‍ അടുത്ത മാസം ഷെഡ്യൂള്‍ ചെയ്യും. വാർത്തകളും വിവരങ്ങളു തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക https://chat.whatsapp.com/HvtDqiz0DSf73aDUi6ujV7
പുതുതായി ആരംഭിച്ച 44 യാത്രക്കാര്‍ക്ക് ഇരിക്കാവുന്ന എയര്‍ബസ് എ319 വിമാനം ദുബായ് വേള്‍ഡ് സെന്‍ട്രലിലെ അല്‍ മക്തൂം ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ സ്വകാര്യ കാരിയര്‍ പ്രദര്‍ശിപ്പിച്ചു. ബിയോണ്ടിന്റെ ഉദ്ഘാടന വിമാനങ്ങള്‍ നവംബര്‍ 9 നും 17 നും ഇടയില്‍ റിയാദ്, മ്യൂണിക്ക്, സൂറിച്ച് എന്നിവിടങ്ങളിലേക്ക് ഷെഡ്യൂള്‍ ചെയ്തിട്ടുണ്ട്.
കൂടാതെ, 2024 മാര്‍ച്ച് അവസാനത്തോടെ ദുബായില്‍ നിന്നും മിലാനില്‍ നിന്നും എയര്‍ലൈന്‍ പുതിയ റൂട്ടുകള്‍ തുടങ്ങും. അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ 32 വിമാനങ്ങളും 60 ലക്ഷ്യസ്ഥാനങ്ങളും പ്ലാന്‍ ചെയ്യുന്നു. യൂറോപ്പ്, മിഡില്‍ ഈസ്റ്റ്, ഏഷ്യ-പസഫിക് എന്നിവിടങ്ങളില്‍ നിന്നുള്ള യാത്രക്കാരെ മാലിദ്വീപിലേക്ക് കൊണ്ടുവരുന്ന ഒരു ഫ്‌ലാറ്റ് കോണ്‍ഫിഗറേഷനില്‍ എയര്‍ബസ് എ320-ഫാമിലി വിമാനങ്ങളും ബിയോണ്ട് പറപ്പിക്കും.
ഈ ആദ്യ ബിയോണ്ട് വിമാനം നവംബര്‍ പകുതിയോടെ ദുബായ് എയര്‍ ഷോയില്‍ പ്രദര്‍ശിപ്പിക്കും. അധിക എയര്‍ബസ് വിമാനങ്ങള്‍ 2023 അവസാനത്തിലും 2024 തുടക്കത്തിലും ആരംഭിക്കുന്നതാണ്. ഒരാള്‍ക്ക് 1,500 യൂറോ (6,000 ദിര്‍ഹം) മുതലാണ് വണ്‍-വേ വിമാന നിരക്ക് ആരംഭിക്കുക.