ua airline വിമാനയാത്രക്കിടെ മദ്യ ലഹരിയിൽ മോശമായി പെരുമാറി സഹയാത്രികൻ, പരാതിയുമായി യുവനടി - Pravasi Vartha TRAVEL

ua airline വിമാനയാത്രക്കിടെ മദ്യ ലഹരിയിൽ മോശമായി പെരുമാറി സഹയാത്രികൻ, പരാതിയുമായി യുവനടി

വിമാനയാത്രക്കിടെയുണ്ടായ ua airline മോശം പെരുമാറ്റത്തിനെതിരെ പരാതിയുമായി യുവനടി ദിവ്യ പ്രഭ. വിമാനയാത്രക്കിടെ കൂടെ യാത്ര ചെയ്ത ഒരാളിൽ നിന്നും മോശം പെരുമാറ്റമുണ്ടായെന്ന പരാതിയുമായാണ് യുവനടി പ്രതികരിച്ചത്. സംഭവം നടന്നശേഷം വിമാനത്തിലെ ജീവനക്കാരോടു പരാതി പറഞ്ഞിട്ടും യാതൊരു നടപടിയും ഉണ്ടായില്ലെന്നും നടി പരാതിയിൽ പറയുന്നു. വിമാനജീവനക്കാരോട് പരാതിപ്പെട്ടപ്പോൾ തന്നെ സീറ്റ് മാറ്റിയിരുത്തുകയാണ് ചെയ്തതെന്നും നടി പരാതിയിൽ പറയുന്നുണ്ട്. പൊലീസിനോട് പരാതിപ്പെടാൻ ആയിരുന്നു എയർഇന്ത്യ അധികൃതരുടെ നിർദേശം. വാർത്തകളും വിവരങ്ങളു തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക https://chat.whatsapp.com/HvtDqiz0DSf73aDUi6ujV7

മുംബൈയിൽ നിന്ന് കൊച്ചിയിലേക്കുള്ള യാത്രക്കിടെ എയർ ഇന്ത്യ വിമാനത്തിലാണ് സംഭവം. മദ്യലഹരിയിലായിരുന്ന സഹയാത്രികൻ തൊട്ടടുത്ത സീറ്റിലിരുന്ന് മോശമായി പെരുമാറിയെന്നാണ് ആരോപണം. വിമാനത്തിലുണ്ടായിരുന്ന യാത്രക്കാരനെതിരെ ദിവ്യ പ്രഭ കൊച്ചി പൊലീസിലാണ് പരാതി നൽകിയത്. സഹയാത്രികന്‍ നടിയോട് അപമര്യാദയായി പെരുമാറുകയായിരുന്നു എന്ന് പരാതിയിൽ പറയുന്നു. തന്റെ ഇൻസ്റ്റഗ്രാം പേജിലൂടെ ആണ് താരം ദുരനുഭവം വെളിപ്പെടുത്തിയത്.സംഭവത്തിൽ ഉചിതമായ നടപടി വേണമെന്നും, വിമാനയാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കണമെന്നും നടി ആവശ്യപ്പെട്ടു.

Related Posts

Leave a Reply

Your email address will not be published. Required fields are marked *