iphone 15 യുഎഇ: ഐഫോൺ 15 ഉപയോക്താക്കളേ; നിങ്ങളുടെ ഫോൺ അമിതമായി ചൂടാകുന്നുണ്ടോ ? എങ്കിൽ പ്രശ്നം പരിഹരിക്കാൻ ഇങ്ങനെ ചെയ്‌താൽ മതി.. - Pravasi Vartha TECHNOLOGY

iphone 15 യുഎഇ: ഐഫോൺ 15 ഉപയോക്താക്കളേ; നിങ്ങളുടെ ഫോൺ അമിതമായി ചൂടാകുന്നുണ്ടോ ? എങ്കിൽ പ്രശ്നം പരിഹരിക്കാൻ ഇങ്ങനെ ചെയ്‌താൽ മതി..

ഐഫോൺ 15 അമിതമായി iphone 15 ചൂടാകുന്നതുമായി ബന്ധപ്പെട്ട് ആളുകളിൽ ആശങ്കകൾ വർധിച്ചുകൊണ്ടിരിക്കുകയാണ്. അതുകൊണ്ടാണ് യുഎഇയിലെ ഉപയോക്താക്കൾ തങ്ങളുടെ iPhone 15 അപ്‌ഡേറ്റ് ചെയ്യാൻ തിരക്കുകൂട്ടുന്നതും. ഐഫോൺ 15 സെപ്റ്റംബർ 22 ന് യുഎഇയിൽ ലഭ്യമായിതുടങ്ങിയിട്ടുണ്ട്. ഐഫോൺ 15 പുറത്തിറങ്ങിയപ്പോൾ അതിനു ലഭിച്ച സ്വീകാര്യതകൊണ്ട് തന്നെയാണ് ദുബായിലെ മാളുകളിൽ വാങ്ങുന്നവരുടെ നീണ്ട ക്യൂവിന് കാരണമായത്. ആപ്പിളിന്റെ ഏറ്റവും പുതിയ മോഡൽ വാങ്ങിയ ഉപഭോഗക്താക്കൾ , അതിന്റെ പോരായ്മാകളെ കുറിച്ച്‌ മാധ്യമങ്ങളെ അറിയിച്ചു. ചാർജ് ചെയ്യുമ്പോൾ അവരുടെ ഉപകരണങ്ങൾ ചൂടായതായി റിപ്പോർട്ട് ചെയ്തു. ഇതിനുള്ള പരിഹാരമായി മിക്കവരും ഫോണുകൾ അപ്ഡേറ്റ് ചെയ്യുകയാണ് എന്നതാണ് പുതുതായി പുറത്തുവരുന്ന വാർത്ത. വാർത്തകളും വിവരങ്ങളു തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക https://chat.whatsapp.com/HvtDqiz0DSf73aDUi6ujV7

ഐഫോൺ 15 പ്രോ മാക്‌സ് ലോഞ്ച് ചെയ്തതിന്റെ ആദ്യ നാളുകളിൽ സ്വന്തമാക്കാൻ കഴിഞ്ഞ നൂറുകണക്കിന് നിവാസികളിൽ ഒരാളാണ് അബ്ദുള്ള സയീദ്. ഐഒഎസ് 17 ഇൻസ്റ്റാൾ ചെയ്തതിന് ശേഷം ഹീറ്റിംഗ് പ്രശ്നം പരിഹരിച്ചുവെന്ന് അദ്ദേഹം പറഞ്ഞു. “സെപ്തംബർ 26 ന് ഫോൺ ലഭിച്ചതിൽ എനിക്ക് സന്തോഷം തോന്നി, പക്ഷേ അമിതമായി ചൂടാകുന്നതിലെ പ്രശ്നങ്ങൾ എന്നെ നിരാശനാക്കി. അടുത്ത 4 ദിവസത്തേക്ക് ഞാൻ പുതിയ ഫോൺ ഉപയോഗിച്ചില്ല. എന്നാൽ ആപ്പിളിന്റെ പുതിയ അപ്‌ഡേറ്റ് അറിഞ്ഞപ്പോൾ എനിക്ക് ആശ്വാസമായി,” – അതിലൂടെ തന്റെ ഫോണിൽ പ്രശ്നം പരിഹരിച്ചതായി സയീദ് മാധ്യമങ്ങളോട് പറഞ്ഞു.
“കിട്ടിയ ദിവസം മുതൽ തന്റെ ഫോൺ നന്നായി പ്രവർത്തിക്കുന്നു. എന്റെ ഭാഗത്ത് നിന്ന് പരാതിയില്ല. എന്റെ iPhone 15 pro 256 GB, യാതൊരു കുഴപ്പവുമില്ലാതെ പ്രവർത്തിക്കുന്നു. അമിത ചൂടാക്കൽ പ്രശ്നങ്ങളൊന്നും ഞാൻ ശ്രദ്ധിച്ചിട്ടില്ല. മികച്ച ഡിസൈനും മെച്ചപ്പെട്ട പ്രകടനവും എനിക്ക് ലഭിക്കുന്നു ,” – എന്നാണു മറ്റൊരു ഐഫോൺ ഉപഭോക്താവായ ആൽബിൻ വർഗീസിൻറെ പ്രതികരണം.

Related Posts

Leave a Reply

Your email address will not be published. Required fields are marked *