expat ഗൾഫിലേക്ക് മാതാപിതാക്കളെ വിളിച്ചുവരുത്തി - കടങ്ങൾ അവരുടെ തലയിലാക്കിയ ശേഷം മകൻ മുങ്ങി - Pravasi Vartha KERALA

expat ഗൾഫിലേക്ക് മാതാപിതാക്കളെ വിളിച്ചുവരുത്തി – കടങ്ങൾ അവരുടെ തലയിലാക്കിയ ശേഷം മകൻ മുങ്ങി

ബിസിനസ് ആരംഭിക്കാമെന്ന് പറഞ്ഞ് ഗൾഫിലേക്ക് മാതാപിതാക്കളെ expat വിളിച്ചുവരുത്തിയ മകൻ കടങ്ങൾ അവരുടെ തലയിലാക്കിയ ശേഷം മകൻ മുങ്ങി. ബഹറിനിൽ താമസിക്കുന്ന മലയാളികൾക്കാണ് ഈ ദുരനുഭവം. തനിക്കൊപ്പം താമസിപ്പിക്കാമെന്നും ബിസിനസ് ആരംഭിക്കാമെന്നും പറഞ്ഞു വിശ്വസിപ്പിച്ച് പ്രായമായ മാതാപിതാക്കളെ ബഹ്റൈനിലേക്ക് കൊണ്ടുവന്ന് കടങ്ങൾ അവരുടെ തലയിലാക്കിയ ശേഷമാണ് മകൻ ആരോടും പറയാതെ നാട്ടിലേക്ക് കടന്നത്. മലയാളികളായ ഉദയൻ, ഭാര്യ അജിത എന്നിവരെയാണ് മകനായ ഗോകുൽ ചതിക്കുഴിയിലാക്കിയത്. ഗോകുലിനെപ്പറ്റി ഇപ്പോൾ യാതൊരു വിവരവുമില്ല. കോട്ടയം അകലകുന്നം സ്വദേശികളാണ് ഇവർ.  വാർത്തകളും വിവരങ്ങളു തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക https://chat.whatsapp.com/HvtDqiz0DSf73aDUi6ujV7

നാളുകൾക്ക് മുൻപ് വാഹനാപകടത്തിൽ അജിതയ്ക്ക് പരുക്കേറ്റതിനെ തുടർന്ന് ചികിത്സയ്ക്കായി പണം തികയാതെ വന്നപ്പോൾ വീടിന്റെ ആധാരം വച്ച് ബാങ്കു വായ്പ എടുത്തിരുന്നു. അതിന്റെ തിരിച്ചടവ് മുടങ്ങിയപ്പോൾ വീട് ജപ്‌തി ഭീഷണിയിലാവുകയും ചെയ്തു . മകൻ ഗോകുലിന്റെ നിർദ്ദേശപ്രകാരം വീട് വിറ്റു. വായ്പ അടവ് കഴിച്ച് ബാക്കി വന്ന 16 ലക്ഷം രൂപ കൊണ്ട് ബഹ്‌റൈനിൽ കഫ്റ്റീരിയ തുടങ്ങാം എന്നും വിശ്വസിപ്പിച്ചാണ്‌ ഗോകുൽ ഇവരെ ബഹ്റൈനിലേക്ക് കൊണ്ടുവന്നത്. പത്ത് മാസം മുൻപ് ആദ്യം ഉദയനെയും പിന്നീട് അജിതയെയും സഹോദരിയെയും സന്ദർശക വീസയിൽ ബഹ്റൈനിലേക്ക് കൊണ്ടുവരികയായിരുന്നു. ഒടുവിൽ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച മാതാപിതാക്കളെ ബഹ്‌റൈനിലെ മലയാളി സമൂഹം ഇടപെട്ട് നാട്ടിലേക്കയച്ചു.മുഹറഖ് മലയാളി സമാജവും പ്രവാസി ലീഗൽ സെല്ലും മറ്റു മനുഷ്യസ്നേഹികളുടെയും സഹായത്തോടെയാണ് ഈ ദമ്പതികൾ നാട്ടിലേക്ക് മടങ്ങിയത് .

Related Posts

Leave a Reply

Your email address will not be published. Required fields are marked *