ഏറ്റവും പുതിയ ദുബായ് ഡ്യൂട്ടി ഫ്രീ മില്ലേനിയം മില്യണയർ നറുക്കെടുപ്പിൽ, ഷാർജയിലുള്ള ഇന്ത്യൻ പൗരൻ 1 മില്യൺ ഡോളർ നേടി. ദുബായ് ഇന്റർനാഷണൽ എയർപോർട്ടിലെ കോൺകോർസ് ബിയിലാണ് നറുക്കെടുപ്പ് നടന്നത്.45 കാരനായ, സോഫ്‌റ്റ്‌വെയർ എഞ്ചിനീയറായ കർണയ്യ മണ്ടോള,യാണ് വിജയി.
മില്ലേനിയം മില്യണയർ സീരീസ് 437-ൽ ജാക്ക്‌പോട്ടിൽ , ടിക്കറ്റ് നമ്പർ 4576 നാണ് കർണയ്യ വിജയം കാരസ്ഥാമാക്കിയത്. ഒക്‌ടോബർ 5-ന് ഓൺലൈനിൽ വാങ്ങിയതാണ് ടിക്കറ്റ്. 12 വർഷമായി യുഎഇ നിവാസിയായ മണ്ടോള എമിറേറ്റ്‌സ് എയർലൈൻസിൽ സോഫ്റ്റ്‌വെയർ എഞ്ചിനീയറായി ജോലി ചെയ്യുന്നു. , കൂടാതെ ഇപ്പോൾ 8 വർഷമായി ദുബായ് ഡ്യൂട്ടി ഫ്രീയുടെ പ്രമോഷനിൽ സ്ഥിരമായി പങ്കെടുക്കുന്ന ആളാണ്. വാർത്തകളും വിവരങ്ങളു തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക https://chat.whatsapp.com/HvtDqiz0DSf73aDUi6ujV7
“നന്ദി, ദുബായ് ഡ്യൂട്ടി ഫ്രീ! ഇത് എന്റെ കടങ്ങൾ തീർക്കാനും കുട്ടികളുടെ വിദ്യാഭ്യാസം സുരക്ഷിതമാക്കാനും എന്നെ സഹായിക്കും, ചിലത് ഞാൻ ചാരിറ്റിയുമായി പങ്കിടും- എന്നാണു മണ്ടോള പ്രതികരിച്ചത്. 1999 മുതൽ മില്ലേനിയം മില്യണയർ പ്രമോഷനിൽ 1 മില്യൺ ഡോളർ നേടിയ 217-ാമത്തെ ഇന്ത്യൻ പൗരനാണ് ആന്ധ്രാപ്രദേശ് സ്വദേശിയായ മണ്ടോള, ടിക്കറ്റുകൾ ഏറ്റവും കൂടുതൽ വാങ്ങുന്നത് ഇന്ത്യൻ പൗരന്മാരാണ്.