finance planner യു.എ.ഇ.ക്ക് നേട്ടം; 19200 കോടി ദിർഹത്തിന്റെ ഫെഡറൽ ബജറ്റ് അവതരിപ്പിച്ചു. - Pravasi Vartha MONEY

finance planner യു.എ.ഇ.ക്ക് നേട്ടം; 19200 കോടി ദിർഹത്തിന്റെ ഫെഡറൽ ബജറ്റ് അവതരിപ്പിച്ചു.

യു.എ.ഇ.ക്ക് വൻതുകയുടെ ഫെഡറൽ ബജറ്റിന് finance planner യു.എ.ഇ. വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം അംഗീകാരം നൽകി. പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ അബുദാബി ഖസർ അൽ വതാനിൽ ചേർന്ന മന്ത്രിസഭായോഗത്തിലാണ് 2024-2026 വർഷത്തേക്കുള്ള ബജറ്റിന് അംഗീകാരം നൽകിയത്.19,200 കോടി ദിർഹത്തിന്റെ ഫെഡറൽ ബജറ്റാണ് അനുവദിച്ചത്. ബജറ്റിൽ 42 ശതമാനം സാമൂഹികവികസനത്തിനും മറ്റ് ആനുകൂല്യങ്ങൾക്കും 39 ശതമാനം സർക്കാർകാര്യങ്ങൾക്കുമായാണ് മാറ്റിവെച്ചിരിക്കുന്നത്. ബാക്കിത്തുക അടിസ്ഥാനസൗകര്യങ്ങൾ, സാമ്പത്തികസ്രോതസ്സുകൾ, നിക്ഷേപം, മറ്റ് ഫെഡറൽ ചെലവുകൾക്കായും വിതരണം ചെയ്യും. വാർത്തകളും വിവരങ്ങളു തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക https://chat.whatsapp.com/HvtDqiz0DSf73 DUi6ujV7

ശൈഖ് മൻസൂർ ബിൻ സായിദിന്റെ നേതൃത്വത്തിലുള്ള ഫിനാൻഷ്യൽ സ്റ്റെബിലിറ്റി കൗൺസിൽ ഡയറക്ടർബോർഡ് രൂപവത്കരിക്കുന്നത് സംബന്ധിച്ചും സർക്കാർ ഉത്തരവിറക്കി. യു.എ.ഇ.യുടെ സാമ്പത്തികവ്യവസ്ഥയെ സംരക്ഷിക്കുക, സാമ്പത്തിക അടിസ്ഥാനസൗകര്യങ്ങൾ വികസിപ്പിക്കുക, രാജ്യത്തെ ധനകാര്യസ്ഥാപനങ്ങളുടെ സ്ഥിരത ഉറപ്പാക്കുക എന്നിവയാണ് കൗൺസിലിന്റെ ലക്ഷ്യമെന്ന് ശൈഖ് മുഹമ്മദ് പറഞ്ഞു. യു.എ.ഇ. ഡ്രഗ് കോർപ്പറേഷൻ സ്ഥാപിക്കാനും സർക്കാർ അനുമതി നൽകി. ദേശീയ ഫാർമസ്യൂട്ടിക്കൽ സുരക്ഷ കൈവരിക്കുന്നതിനായി കോർപ്പറേഷൻ പ്രവർത്തിക്കും. മെഡിക്കൽ ഫാർമസ്യൂട്ടിക്കൽ ഉത്‌പന്നങ്ങൾ, ആരോഗ്യസംരക്ഷണ ഉത്‌പന്നങ്ങൾ, സൗന്ദര്യവർധകവസ്തുക്കൾ, കാർഷിക ഉത്‌പന്നങ്ങൾ എന്നിവയും വിതരണം, ലൈസൻസ് എന്നിവയെല്ലാം കോർപ്പറേഷൻ നിയന്ത്രിക്കും. സേവന നിലവാരം അളക്കാനും കാര്യക്ഷമത ഉറപ്പാക്കാനും ലക്ഷ്യമിടുന്ന ഡിജിറ്റൽ സർക്കാർ സേവനനയത്തിനും സർക്കാർ അംഗീകാരം നൽകി.

കൂടാതെ, സാറാ അൽ അമീരിയുടെ നേതൃത്വത്തിലുള്ള യു.എ.ഇ. ബഹിരാകാശ ഏജൻസിയുടെ ഡയറക്ടർ ബോർഡ് പുനഃസംഘടിപ്പിക്കും. ഒട്ടേറെ അന്താരാഷ്ട്ര സംഘടനകളുമായും സൗഹൃദരാജ്യങ്ങളുമായും 13 അന്താരാഷ്ട്ര കരാറുകളിൽ ഒപ്പുവെക്കുന്നത് സംബന്ധിച്ചും മന്ത്രിസഭായോഗത്തിൽ തീരുമാനമായി. വൈസ് പ്രസിഡന്റും ഉപപ്രധാനമന്ത്രിയും പ്രസിഡൻഷ്യൽ കോർട്ട് ചെയർമാനുമായ ശൈഖ് മൻസൂർ ബിൻ സായിദ് അൽനഹ്യാൻ, ദുബായ് ഉപഭരണാധികാരിയും ഉപപ്രധാനമന്ത്രിയും ധനകാര്യമന്ത്രിയുമായ ശൈഖ് മക്തൂം ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽമക്തൂം, ഉപപ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയുമായ ലെഫ്റ്റനന്റ് ജനറൽ ശൈഖ് സെയ്ഫ് ബിൻ സായിദ് അൽനഹ്യാനും സന്നിഹിതരായിരുന്നു.2024 സാമ്പത്തികവർഷത്തിലെ ചെലവ് 2023 ആയി താരതമ്യംചെയ്യുമ്പോൾ വരുമാനം 3.3 ശതമാനം ഉയർന്ന് 1.6 ശതമാനത്തിലെത്തുമെന്നാണ് കണക്കാക്കുന്നത്.

Related Posts

Leave a Reply

Your email address will not be published. Required fields are marked *