ഇസ്രയേല്‍-പലസ്തീന്‍ സംഘര്‍ഷത്തില്‍ പ്രവാസി മലയാളി യുവതിക്ക് പരിക്കേറ്റു. ഷീജ ആനന്ദിന് (41) kerala expat റോക്കറ്റ് ആക്രമണത്തില്‍ പരിക്കേറ്റതായി കേരളത്തിലുള്ള വീട്ടുകാര്‍ പറഞ്ഞു. ഇസ്രയേലിലെ ഒരു കുടുംബത്തില്‍ കെയര്‍ ഗൈവറായി ജോലി ചെയ്യുകയാണ് യുവതി. വാർത്തകളും വിവരങ്ങളു തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക https://chat.whatsapp.com/HvtDqiz0DSf73aDUi6ujV7
ഇസ്രായേലില്‍ ആക്രമണം ആരംഭിച്ചതിന് ശേഷം ഷീജ കുടുംബവുമായി ബന്ധപ്പെടുകയും സുരക്ഷിതയാണെന്ന് അറിയിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ശനിയാഴ്ച ഉച്ചയ്ക്ക് അവര്‍ കുടുംബത്തെ ഫോണ്‍ വിളിച്ചപ്പോള്‍ വീട്ടുകാരുമായി സംസാരിക്കുന്നതിനിടയില്‍ കോള്‍ വിച്ഛേദിക്കപ്പെട്ടു.
പിന്നീട്, മറ്റൊരു മലയാളി വിളിച്ച് ഷീജയ്ക്ക് പരിക്കേറ്റതായും ശസ്ത്രക്രിയയ്ക്ക് വിധേയയായതായും വീട്ടുകാരെ അറിയിച്ചു. ശേഷം മറ്റൊരു ശസ്ത്രക്രിയയ്ക്കായി വെറൊരു ആശുപത്രിയിലേക്ക് മാറ്റുകയാണെന്നും വിവരം ലഭിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്കായി കുടുംബം കാത്തിരിക്കുകയാണ്. കഴിഞ്ഞ ഏഴ് വര്‍ഷമായി ഷീജ ഇസ്രായേലില്‍ ജോലി ചെയ്യുന്നു. ഭര്‍ത്താവും രണ്ട് കുട്ടികളും നാട്ടിലാണ്.
ആക്രമണം രൂക്ഷമായതിനെത്തുടര്‍ന്ന്, ഇസ്രായേലിലെ ഇന്ത്യന്‍ എംബസി ശനിയാഴ്ച തങ്ങളുടെ പൗരന്മാരോട് ജാഗ്രത പാലിക്കാനും സുരക്ഷാ പ്രോട്ടോക്കോളുകള്‍ നിരീക്ഷിക്കാനും നിര്‍ദ്ദേശം നല്‍കിയിരുന്നു. ‘ഇസ്രായേലിലെ നിലവിലെ സാഹചര്യം കണക്കിലെടുത്ത്, ഇസ്രായേലിലെ എല്ലാ ഇന്ത്യന്‍ പൗരന്മാരും ജാഗ്രത പാലിക്കാനും പ്രാദേശിക അധികാരികളുടെ ഉപദേശപ്രകാരം സുരക്ഷാ പ്രോട്ടോക്കോളുകള്‍ നിരീക്ഷിക്കാനും അഭ്യര്‍ത്ഥിക്കുന്നു. ദയവായി ജാഗ്രത പാലിക്കുക, അനാവശ്യമായ സഞ്ചാരം ഒഴിവാക്കുക, സുരക്ഷാ ഷെല്‍ട്ടറുകള്‍ക്ക് സമീപം തുടരുക,’ നിര്‍ദ്ദേശത്തില്‍ പറയുന്നു.