യുഎഇയിലെ പ്രവാസികള്‍ക്ക് മികച്ച അവസരം. യു.എ.ഇ.യുടെ ഭക്ഷ്യ കാര്‍ഷികമേഖലയില്‍ അടുത്ത അഞ്ച് വര്‍ഷത്തിനകം 20,000-ത്തോളം തൊഴിലവസരങ്ങളുണ്ടാകുമെന്ന് job hiring abroad യു.എ.ഇ. ഫുഡ് ആന്‍ഡ് ബിവറേജ് മാനുഫാക്ചറിങ് ബിസിനസ് ഗ്രൂപ്പ് ചെയര്‍മാന്‍ സലേഹ് ലൂത്ത പറഞ്ഞു. റിപ്പോര്‍ട്ട്. 12,000 ദിര്‍ഹം മുതല്‍ അരലക്ഷം ദിര്‍ഹംവരെ പ്രതിമാസശമ്പളം വാഗ്ദാനംചെയ്യുന്ന തൊഴിലവസരങ്ങളായിരിക്കും സൃഷ്ടിക്കപ്പെടുക. വാർത്തകളും വിവരങ്ങളു തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക https://chat.whatsapp.com/HvtDqiz0DSf73aDUi6ujV7
പ്രധാനമായും ജനിതക ശാസ്ത്രജ്ഞന്‍, പോഷകാഹാര വിദഗ്ധര്‍, കാര്‍ഷിക സമ്പ്രദായങ്ങള്‍ വികസിപ്പിക്കുന്നവര്‍, അഗ്രികള്‍ച്ചര്‍ എന്‍ജിനിയര്‍, ഫുഡ് ടെക്നോളജി വിദഗ്ധര്‍ എന്നിവര്‍ക്കായിരിക്കും ഡിമാന്‍ഡ് കൂടുതല്‍. കൂടാതെ പുതിയഗവേഷണത്തിലും ഉത്പന്ന വികസനത്തിലും കൂടുതല്‍ ശ്രദ്ധകേന്ദ്രീകരിക്കും. ഫുഡ് സയന്‍സ്, അഗ്രി ടെക്ക് എന്നിവയില്‍ അനുഭവപരിചയമുള്ള ബിരുദധാരികള്‍ക്ക് അടുത്ത മൂന്നുവര്‍ഷത്തിനകം വിവിധ എമിറേറ്റുകളില്‍ ആവശ്യക്കാര്‍ ഏറെയുണ്ടാകുമെന്ന് യു.എ.ഇ. ഫുഡ് ആന്‍ഡ് അഗ്രികള്‍ച്ചര്‍ ഗ്രൂപ്പ് സെക്രട്ടറി ജനറല്‍ അബ്ദുള്‍ വഹീദ് അറിയിച്ചു.