gaza : ഏറ്റുമുട്ടല്‍ തുടരുന്നു; കരയുദ്ധത്തിന് ഒരുങ്ങി ഇസ്രയേല്‍, 48 മണിക്കൂറിനകം ഗാസയില്‍ പ്രവേശിക്കും - Pravasi Vartha PRAVASI

gaza : ഏറ്റുമുട്ടല്‍ തുടരുന്നു; കരയുദ്ധത്തിന് ഒരുങ്ങി ഇസ്രയേല്‍, 48 മണിക്കൂറിനകം ഗാസയില്‍ പ്രവേശിക്കും

ഹമാസും ഇസ്രയേലും തമ്മിലുള്ള ഏറ്റുമുട്ടല്‍ തുടരുന്നു. ഗാസയില്‍ gaza പ്രവേശിച്ച് ഹമാസിനെതിരെ കരയുദ്ധം നടത്താന്‍ ഇസ്രയേല്‍ ഒരുങ്ങുന്നു. 48 മണിക്കൂറിനകം ഗാസയിലേക്ക് കടക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതിനായി ഒരുലക്ഷം റിസര്‍വ് സൈനികരെ ഇസ്രയേല്‍ വിന്യസിച്ചു. അതിര്‍ത്തിയില്‍ നിന്ന് ആളുകളെ ഒഴിപ്പിക്കാനും തുടങ്ങി. വാർത്തകളും വിവരങ്ങളു തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക https://chat.whatsapp.com/HvtDqiz0DSf73aDUi6ujV7
നിലവില്‍ മൂന്നിടത്തായി ഹമാസും ഇസ്രയേലും തമ്മില്‍ ഏറ്റുമുട്ടല്‍ തുടരുകയാണ്. ഇസ്രയേലിനെ സഹായിക്കാന്‍ മേഖലയില്‍ അമേരിക്ക സൈനിക സാന്നിധ്യം വര്‍ധിപ്പിച്ചു. പടക്കപ്പലുകള്‍ മെഡിറ്ററേനിയന്‍ കടലിലേക്ക് നീങ്ങി. ഇസ്രയേലിന് അധിക ഉപകരണങ്ങളും വെടിക്കോപ്പുകളും നല്‍കുമെന്നും അമേരിക്ക വ്യക്തമാക്കി.
അതിനിടെ ഇസ്രയേല്‍- ഹമാസ് യുദ്ധം വിലയിരുത്താന്‍ യുഎന്‍ രക്ഷാസമിതി ചേര്‍ന്നു. ഹമാസ് ആക്രമണത്തെ അപലപിക്കണമെന്ന് അമേരിക്ക നിലപാടെടുത്തെങ്കിലും അടിയന്തര നടപടി ഉണ്ടായില്ല. ഭൂരിഭാഗം അംഗങ്ങളും ഹമാസ് ആക്രമണത്തെ അപലപിച്ചു. 15 അംഗങ്ങളും ഒറ്റക്കെട്ടായി അപലപിക്കണമെന്നായിരുന്നു അമേരിക്കയുടെ ആവശ്യം. യുദ്ധം അവസാനിപ്പിക്കണമെന്നും വെടിനിര്‍ത്തല്‍ നടപ്പാക്കണമെന്നുമാണ് റഷ്യ ആവശ്യപ്പെട്ടപ്പോള്‍ സാധാരണക്കാര്‍ക്കെതിരായ ആക്രമണം അവസാനിപ്പിക്കണമെന്നായിരുന്നു ചൈനയുടെ നിലപാട്.
അതേസമയം ഏറ്റുമുട്ടലുകളില്‍ മരിച്ചവരുടെ എണ്ണം 1100 കവിഞ്ഞു. ഇതില്‍ 700 പേര്‍ ഇസ്രയേലികളാണ്. ഇസ്രയേലിന്റെ ആക്രമണത്തില്‍ 400 പേരും മരിച്ചു. ഹമാസിന്റെ ആക്രമണം ഉണ്ടായ മ്യൂസിക് ഫെസ്റ്റിവല്‍ വേദിയില്‍ നിന്നും 260 മൃതദേഹങ്ങള്‍ കണ്ടെടുത്തിരുന്നു. അമേരിക്കന്‍ പൗരന്‍മാരടക്കമുള്ള വിദേശികള്‍ ഇക്കൂട്ടത്തിലുണ്ടെന്നാണ് കണക്ക്. 100 പേരെ ഹമാസ് ബന്ദിയാക്കിയിട്ടുണ്ടെന്ന് ഇസ്രയേല്‍ അറിയിച്ചു. ഇതില്‍ അമേരിക്കന്‍ പൗരന്‍മാരടക്കമുള്ള വിദേശികളുണ്ടോ എന്ന് പരിശോധിച്ചുവരുകയാണ്.

Related Posts

Leave a Reply

Your email address will not be published. Required fields are marked *