വിസ മാറുന്നതിനായി യുഎഇയില്‍ നിന്ന് ഒമാനിലേക്ക് സ്വകാര്യ ബസുകളില്‍ വരുന്നവര്‍ക്ക് നിയന്ത്രണം. യു.എ.ഇയില്‍നിന്ന് വിസ മാറാന്‍ ഒമാനിലേക്ക് ബസില്‍ വരുന്നവര്‍ക്ക് അതിര്‍ത്തി ചെക്‌പോസ്റ്റില്‍ നിയന്ത്രണം ഏര്‍പ്പെടുത്തി bus from uae to oman . ഈ മാസം ഒന്നു മുതലാണ് നിയന്ത്രണം നിലവില്‍ വന്നതെന്ന് ട്രാവല്‍ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ പറയുന്നു. എന്നാല്‍, ശ്രീലങ്ക, നേപ്പാള്‍ തുടങ്ങിയ രാജ്യങ്ങള്‍ക്ക് നിയന്ത്രണങ്ങള്‍ ബാധകമല്ലെന്നാണ് അറിയുന്നത്. യു.എ.ഇയില്‍ വിസ മാറുന്നത് രാജ്യം വിട്ട് പുറത്തേക്ക് പോവണമെന്ന് മാസങ്ങള്‍ക്ക് മുമ്പ് യു.എ.ഇ നിബന്ധനവെച്ചിരുന്നു.
ഇതിന്റെ അടിസ്ഥാനത്തില്‍ നിരവധി പേരാണ് ഒമാനിലേക്ക് വന്നിരുന്നത്. മസ്‌കത്തിലും റൂവിയിലും വന്ന് ഒന്നോ രണ്ടോ ദിവസം തങ്ങിയാണ് പലരും യു.എ.ഇയിലേക്ക് തിരിച്ച് പോവുന്നത്. ബുറൈമിയില്‍വന്ന് തിരിച്ചു പോവുന്നവരും നിരവധിയാണ്. കഴിഞ്ഞ മാസം അവസാനംവരെ ഇത്തരം വിഭാഗത്തില്‍പെട്ട നിവധിപേര്‍ ബസ്സിലായിരുന്നു ഒമാനില്‍ വിസ മാറാന്‍ എത്തിയിരുന്നത്. എന്നാല്‍ ഈ മാസാദ്യം മുതല്‍ സ്വകാര്യ ബസുകളിലെത്തുന്നവരെ അതിര്‍ത്തി കടക്കാന്‍ അധികൃതര്‍ അനുവദിക്കുന്നില്ല.
അല്‍ ഐനില്‍നിന്ന് സര്‍വിസ് നടത്തുന്ന മുവാസലാത്ത് ബസില്‍ മസ്‌കത്തിലേക്ക് വരുന്നവര്‍ക്ക് നിയന്ത്രണങ്ങള്‍ ഇല്ലെന്ന് ട്രാവല്‍ മേഖലയിലുള്ളവര്‍ പറയുന്നു. ഇതുവരെ ഇത്തരക്കാര്‍ക്ക് സ്വകാര്യ ബസ് സര്‍വിസുകള്‍ വലിയ അനുഗ്രഹമായിരുന്നു. ഒമാനില്‍നിന്ന് ഒരു സ്വകാര്യ ബസ് കമ്പനി മൂന്ന് സര്‍വിസുകളാണ് ദുബൈയിലേക്ക് നടത്തി വന്നിരുന്നത്. ദുബൈയില്‍നിന്ന് ഒമാനിലേക്കും കമ്പനി സര്‍വിസ് നടത്തുന്നുണ്ട്. ഈ ബസുകളില്‍ വന്‍ തിരക്കാണ് അനുഭവപ്പെട്ടിരുന്നത്. തിരക്ക് കാരണം അഞ്ചും ആറും ദിവസം കഴിഞ്ഞാണ് ബുക്ക് ചെയ്യുന്നവര്‍ക്ക് ടിക്കറ്റ് ലഭിച്ചിരുന്നത്.
പുതിയ നിയന്ത്രണം അതിലും വലിയ കുരുക്കാണ് യാത്രക്കാര്‍ക്കുണ്ടാക്കുന്നത്. മുവാസലാത്ത് അല്‍ ഐനില്‍നിന്ന് ഒരു സര്‍വിസ് മാത്രമാണ് ദിവസേന നടത്തുന്നത്. ഇത് തികച്ചും അപര്യാപ്തമാണെന്ന് യത്രക്കാര്‍ പറയുന്നു. യാത്രക്കാരുടെ സൗകര്യം പരിഗണിച്ച് മുവാസലാത്ത് ദുബൈയില്‍നിന്നും സര്‍വിസുകള്‍ ആരംഭിക്കണം. സര്‍വിസുകള്‍ റൂവിയില്‍നിന്ന് ആരംഭിക്കുകയും അവസാനിക്കുകയും ചെയ്യുന്നത് യാത്രക്കാര്‍ക്ക് കൂടുതല്‍ സൗകര്യമായിരിക്കുമെന്നും യാത്രക്കാര്‍ പറയുന്നു.